ഹ​ജ്ജ് ആ​രോ​ഗ്യ മാ​ർ​ഗ​നി​ർ​ദേ​ശി​ക എ​ട്ട് ഭാ​ഷ​ക​ളി​ൽ പു​റ​ത്തി​റ​ക്കി

മ​ക്ക: ഹ​ജ്ജ് തീ​ർ​ഥാ​ട​ന​ത്തി​നെ​ത്തു​ന്ന വി​ശ്വാ​സി​ക​ൾ​ക്കി​ട​യി​ൽ ആ​രോ​ഗ്യ അ​വ​ബോ​ധം വ​ള​ർ​ത്തു​ന്ന​തി​നും പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മാ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വും പൊ​തു​ജ​നാ​രോ​ഗ്യ അ​തോ​റി​റ്റി​യും (വി​ഖാ​യ) ചേ​ർ​ന്ന് വി​പു​ല​മാ​യ ആ​രോ​ഗ്യ ഗൈ​ഡ് പു​റ​ത്തി​റ​ക്കി. ‘ആ​രോ​ഗ്യ​ക​ര​മാ​യി ഹ​ജ്ജ് നി​ർ​വ​ഹി​ക്കു​ക’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ത​യ്യാ​റാ​ക്കി​യ ഈ ​മാ​ർ​ഗ​നി​ർ​ദേ​ശി​ക ലോ​ക​ത്തി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള തീ​ർ​ഥാ​ട​ക​ർ​ക്കാ​യി എ​ട്ട് ഭാ​ഷ​ക​ളി​ലാ​ണ് ല​ഭ്യ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ഹ​ജ്ജി​ന് മു​ൻ​പു​ള്ള ആ​രോ​ഗ്യ ആ​വ​ശ്യ​ക​ത​ക​ൾ മു​ത​ൽ തീ​ർ​ഥാ​ട​ന​ത്തി​െൻറ ഓ​രോ ഘ​ട്ട​ത്തി​ലും പാ​ലി​ക്കേ​ണ്ട പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ വ​രെ ഈ ​ഗൈ​ഡി​ൽ വി​ശ​ദ​മാ​യി പ്ര​തി​പാ​ദി​ക്കു​ന്നു.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള തീ​ർ​ഥാ​ട​ക​ർ​ക്ക് കൃ​ത്യ​മാ​യ ആ​രോ​ഗ്യ സ​ന്ദേ​ശ​ങ്ങ​ൾ കൈ​മാ​റു​ന്ന​തി​നാ​യി അ​റ​ബി, ഇം​ഗ്ലീ​ഷ്, ഫ്ര​ഞ്ച്, ഉ​റു​ദു, പേ​ർ​ഷ്യ​ൻ, ഇ​ന്തോ​നേ​ഷ്യ​ൻ, തു​ർ​ക്കി​ഷ്, മ​ലാ​യ് എ​ന്നീ ഭാ​ഷ​ക​ളി​ലാ​ണ് ബോ​ധ​വ​ത്ക​ര​ണ സാ​മ​ഗ്രി​ക​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഹ​ജ്ജ് സീ​സ​ണി​ലെ ക​ടു​ത്ത ചൂ​ട് മൂ​ല​മു​ണ്ടാ​കു​ന്ന ക്ഷീ​ണം, സൂ​ര്യാ​ഘാ​തം എ​ന്നി​വ ത​ട​യു​ന്ന​തി​നു​ള്ള മു​ൻ​ക​രു​ത​ലു​ക​ൾ​ക്ക് പു​റ​മെ ശ്വ​സ​ന അ​ണു​ബാ​ധ​ക​ൾ കു​റ​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ളും ഗൈ​ഡി​ലു​ണ്ട്.

കൂ​ടാ​തെ, അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ സ്വീ​ക​രി​ക്കേ​ണ്ട പ്ര​ഥ​മ​ശു​ശ്രൂ​ഷ രീ​തി​ക​ളെ​ക്കു​റി​ച്ചും ആ​രോ​ഗ്യ സം​ര​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തു​ന്ന​തി​ന് മു​മ്പ് സ്വീ​ക​രി​ക്കേ​ണ്ട ദ്രു​ത​പ്ര​തി​ക​ര​ണ ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ചും ഇ​തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

മു​ൻ​ഗ​ണ​ന വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കി​ക്കൊ​ണ്ട്, അ​വ​രു​ടെ ആ​രോ​ഗ്യം കൃ​ത്യ​മാ​യി കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നു​ള്ള നി​ർ​ദ്ദേ​ശ​ങ്ങ​ളും ഗൈ​ഡ് മു​ന്നോ​ട്ടു​വെ​ക്കു​ന്നു​ണ്ട്. ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും ഭ​ക്ഷ്യ​വി​ഷ​ബാ​ധ ത​ട​യു​ന്ന​തി​നു​മു​ള്ള കൃ​ത്യ​മാ​യ മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ആ​രാ​ധ​ന​ക​ൾ നി​ർ​വ​ഹി​ക്കു​ന്ന​തി​നി​ട​യി​ൽ ഉ​ണ്ടാ​കാ​വു​ന്ന ആ​രോ​ഗ്യ​പ​ര​മാ​യ സ​ങ്കീ​ർ​ണ​ത​ക​ൾ കു​റ​യ്ക്കാ​നും തീ​ർ​ഥാ​ട​ക​രു​ടെ ക്ഷേ​മം പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ഈ ​പു​തി​യ സം​രം​ഭം സ​ഹാ​യ​ക​മാ​കു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വും പൊ​തു​ജ​നാ​രോ​ഗ്യ അ​തോ​റി​റ്റി​യും അ​റി​യി​ച്ചു.

Tags:    
News Summary - Hajj health guidelines released in eight languages

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.