വിസ്ഡം പ്രഫഷനൽ ഫോറം ഒരുക്കിയ ഓൺലൈൻ ടോക്ക് സീരീസിൽ ഷമീർ പി.ടി. യു.എ.ഇ സംസാരിക്കുന്നു
ജിദ്ദ: വിവിധ സാങ്കേതിക, ആരോഗ്യ, വിജ്ഞാന മേഖലകളിലെ വിഷയങ്ങളെ സംബന്ധിച്ച് പ്രവാസികൾക്കിടയിൽ ബോധവത്കരണവും സംശയ നിവാരണവും ലക്ഷ്യം വെച്ച് രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) സൗദിയുടെ കീഴിലായി വിസ്ഡം പ്രഫഷനൽ ഫോറം ഒരുക്കിയ ഓൺലൈൻ ടോക്ക് സീരീസിന് തുടക്കമായി.
ആദ്യ എപ്പിസോഡിൽ മെറ്റവേഴ്‌സ് എന്ന വിഷയത്തിൽ ഷമീർ പി.ടി. യു.എ.ഇയും, ലെറ്റ്സ് ബി ഫിറ്റ് എന്ന വിഷയത്തിൽ വിദഗ്ധ ഫിറ്റ്നസ് ട്രെയിനർ മുഹമ്മദ് ഷബീർ ജർമനിയും സെഷൻ അവതരിപ്പിച്ചു. മാസത്തിലൊരു തവണയാണ് ടോക്ക് ഷോ നടക്കുക. പരിപാടിയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും, വരാനിരിക്കുന്ന മറ്റു വിഷയങ്ങളും അറിയാൻ rscsaudiwest എന്ന ഫേസ്ബുക് പേജിലും ഇൻസ്റ്റഗ്രാമിലും സംവിധാനമൊരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.