അബ്ദുൽ കരീം

യാംബു മുൻപ്രവാസിയായ മലപ്പുറം സ്വദേശി നാട്ടിൽ നിര്യാതനായി

യാംബു: മലപ്പുറം സ്വദേശിയായ യാംബു മുൻ പ്രവാസി നാട്ടിൽ നിര്യാതനായി. മങ്കട -പള്ളിപ്പുറം കരങ്ങാടൻ വീട്ടിൽ അബ്ദുൽ കരീം (56) ആണ് അസുഖത്തെ തുടർന്നുള്ള ചികിത്സക്കിടെ തിങ്കളാഴ്ച നിര്യാതനായത്. യാംബുവിൽ നേരത്തേ ഉണ്ടായിരുന്ന നൂർ ഹോട്ടലിൽ പത്ത് വർഷത്തോളം പൊറോട്ട മേക്കർ ആയി ജോലി ചെയ്തിരുന്നു.

പരേതരായ കരങ്ങാടൻ അലവിക്കുട്ടി-പാത്തുകുട്ടി ദമ്പതികളുടെ മകനാണ് അബ്ദുൽ കരീം. ഭാര്യ: സകീന. മക്കൾ: ഫാസിൽ, ഫാഇസ്, ഫൈറൂസ്, ഫിദ ഫാത്തിമ. മരുമക്കൾ: മശീദ, റിഷാന.

Tags:    
News Summary - A former resident of Yambu, a native of Malappuram, passed away in his hometown.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.