എം.പി.എം മുനവ്വർ

യാംബു മുൻ പ്രവാസിയായിരുന്ന കണ്ണൂർ സ്വദേശി നാട്ടിൽ നിര്യാതനായി

യാംബു: യാംബു മുൻ പ്രവാസിയായിരുന്ന കണ്ണൂർ സ്വദേശി നാട്ടിൽ നിര്യാതനായി. പയ്യാമ്പലം ക്ലിഫ് എക്സോട്ടൽ ഹോട്ടൽ ഉടമയുമായിരുന്ന എം.പി.എം മുനവ്വർ (72) ആണ് ഞായറാഴ്‌ച നിര്യാതനായത്. വനിതാ ലീഗ് മുൻ സംസ്ഥാന പ്രസിഡന്റും വനിത വികസന കോർപറേഷൻ മുൻ അധ്യക്ഷയുമായിരുന്ന ഖമറുന്നിസ അൻവറിന്റെ സഹോദരനാണ് ഇദ്ദേഹം.

ജുബൈൽ, യാംബു എന്നിവിടങ്ങളിൽ വർഷങ്ങളായി പ്രവാസിയായിരുന്ന മുനവ്വർ 2003 ൽ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങിയിരുന്നു. യാംബു റോയൽ കമ്മീഷനിലെ സാമിൽ കാറ്ററിങ് കമ്പനിയിൽ പ്രോജക്റ്റ് മാനേജറായിരുന്നു.

പരേതരായ ഡോ. കെ.പി അബ്ദുൽ ഖാദർ ഹാജി - ഫാത്തിമ ബീവി ദമ്പതികളുടെ മകനാണ്. മക്കൾ: ഫഹീം മുനവ്വർ, ഫൻസിം മുനവ്വർ, ഫരീഹ, മരുമക്കൾ: ഇറാം, ഉറൂജ് സിദ്ദീഖി, ആബിദ്, സഹോദരങ്ങൾ: ഖമറുന്നിസ അൻവർ, മെഹറുന്നിസ, അമീറുന്നിസ, ബദറുന്നിസ, നസ്‌റുന്നിസ, പരേതരായ മുബഷിർ, ഖൈറുന്നിസ.

Tags:    
News Summary - Kannur native, former expatriate from Yambu, passes away in his hometown

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.