ഗൾഫ് രാജ്യങ്ങളിലെ സി.ബി.എസ്.ഇ പരീക്ഷകൾ മാറ്റിവെച്ചു; വിദ്യാർഥികൾക്ക് ആശ്വാസം

റിയാദ്​/ന്യൂഡൽഹി: പശ്ചിമേഷ്യയിലെ നിലവിലെ പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ച് ഗൾഫ് രാജ്യങ്ങളിലെ സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു. തിങ്കളാഴ്​ച പുറത്തിറക്കിയ പുതിയ സർക്കുലർ പ്രകാരം, മാർച്ച് 12 മുതൽ മാർച്ച് 16 വരെ നടക്കാനിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചത്.

നേരത്തെ മാർച്ച് ഒമ്പത്​, 10, 11 തീയതികളിലെ പരീക്ഷകളും മാറ്റിവെച്ചിരുന്നു. യു.എ.ഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ, കുവൈത്ത്, ബഹ്‌റൈൻ, ഇറാൻ എന്നീ രാജ്യങ്ങളിലെ സ്കൂളുകൾക്ക് ഈ തീരുമാനം ബാധകമാണ്. മാറ്റിവെച്ച പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിന്നീട് ഔദ്യോഗികമായി പ്രഖ്യാപിക്കും.

മേഖലയിലെ സാഹചര്യങ്ങൾ ബോർഡ് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. മാർച്ച് 14-ന് നടക്കുന്ന അവലോകന യോഗത്തിന് ശേഷം മാർച്ച് 16-ന് ശേഷമുള്ള പരീക്ഷകളുടെ കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് സി.ബി.എസ്.ഇ പരീക്ഷാ കൺട്രോളർ ഡോ. സംയം ഭരദ്വാജ് അറിയിച്ചു.

വിദ്യാർത്ഥികളുടെ മാനസിക പിരിമുറുക്കം ലഘൂകരിക്കാനും സുരക്ഷ ഉറപ്പാക്കാനുമാണ് ഈ തീരുമാനമെന്ന് ബോർഡ് വ്യക്തമാക്കി. വിദ്യാർത്ഥികളും രക്ഷിതാക്കളും സ്കൂളുകളുമായി നിരന്തരം ബന്ധപ്പെടണമെന്നും വ്യാജ വാർത്തകളിൽ വിശ്വസിക്കരുതെന്നും അധികൃതർ നിർദ്ദേശിച്ചു.

Tags:    
News Summary - CBSE exams in Gulf countries postponed; relief for students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.