ദമ്മാം ഫൈസലിയയിൽ ലുലു എക്സ്പ്രസ് സ്​റ്റോർ കിഴക്കൻ പ്രവിശ്യാ മാനവവിഭവശേഷി-സാമൂഹിക വികസന മന്ത്രാലയം അസിസ്​റ്റൻറ്​ ഡയറക്ടർ ജനറൽ മൻസൂർ അൽ ബിനാലി ഉദ്​ഘാടനം ചെയ്യുന്നു

സൗദിയിൽ സാന്നിദ്ധ്യം വിപുലമാക്കി ലുലു ഗ്രൂപ്പ്; റിയാദിലും ദമ്മാമിലും പുതിയ സ്​റ്റോറുകൾ തുറന്നു

റിയാദ്: സൗദി അറേബ്യയിലെ റീട്ടെയ്ൽ മേഖലയിൽ സാന്നിദ്ധ്യം ശക്തമാക്കുന്നതി​െൻറ ഭാഗമായി റിയാദിലും ദമ്മാമിലും പുതിയ സ്​റ്റോറുകൾ തുറന്ന് ലുലു ഗ്രൂപ്പ്. റിയാദിലെ സുവൈദിയിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഹൈപ്പർമാർക്കറ്റും ദമ്മാമിലെ ഫൈസലിയയിൽ ലുലു എക്സ്പ്രസ് സ്റ്റോറുമാണ് പ്രവർത്തനമാരംഭിച്ചത്.

 

 

സൗദിയിൽ വിപുലമായ പദ്ധതികൾ നടപ്പാക്കുമെന്നും ഭക്ഷ്യോത്പന്നങ്ങളുടെ മികച്ച ലഭ്യതയും വിലസ്ഥിരതയും ഉറപ്പാക്കിയിട്ടുണ്ടെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി നേരത്തെ വ്യക്തമാക്കിയിരുന്നു.

സുവൈദിയിൽ പുതിയ ഹൈപ്പർമാർക്കറ്റ്

റിയാദിലെ സുവൈദിയിൽ ആരംഭിച്ച പുതിയ ഹൈപ്പർമാർക്കറ്റി​െൻറ ഉദ്ഘാടനം സൗദി നിക്ഷേപ മന്ത്രാലയത്തിലെ ഡയറക്ടർ മുഹമ്മദ് ഖാലിദ് അൽ ഷൽഫാനും സൗദിയിലെ യു.എ.ഇ അംബാസഡർ മതർ സലീം അൽദഹേരിയും ചേർന്ന് നിർവഹിച്ചു. നാലരലക്ഷത്തോളം സ്ക്വയർ ഫീറ്റിൽ സജ്ജമാക്കിയിരിക്കുന്ന ഈ ഹൈപ്പർമാർക്കറ്റിൽ ഗ്രോസറി, പഴം-പച്ചക്കറികൾ, ഫ്രഷ് ഫുഡ്, ഹോട്ട് ഫുഡ്, ബേക്കറി എന്നിവയ്ക്ക് പുറമെ ബ്യൂട്ടി പ്രൊഡക്ടുകൾ, സ്​റ്റേഷനറി, ഫാഷൻ അക്സസറീസ്, ഇലക്ട്രോണിക്സ്, വീട്ടുപകരണങ്ങൾ തുടങ്ങിയവയുടെ വിപുലമായ ശേഖരമാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്.

റിയാദിലെ സുവൈദിയിൽ ആരംഭിച്ച പുതിയ ഹൈപ്പർമാർക്കറ്റി​െൻറ ഉദ്ഘാടനം സൗദി നിക്ഷേപ മന്ത്രാലയത്തിലെ ഡയറക്ടർ മുഹമ്മദ് ഖാലിദ് അൽ ഷൽഫാനും സൗദിയിലെ യു.എ.ഇ അംബാസഡർ മതർ സലീം അൽദഹേരിയും ചേർന്ന് നിർവഹിക്കുന്നു

 

ദമ്മാമിൽ ലുലു എക്സ്പ്രസും ലോട്ടും

ദമ്മാം ഫൈസലിയയിൽ പ്രവർത്തനം തുടങ്ങിയ ലുലു എക്സ്പ്രസ് സ്​റ്റോറി​െൻറ ഉദ്ഘാടനം കിഴക്കൻ പ്രവിശ്യാ മാനവവിഭവശേഷി-സാമൂഹിക വികസന മന്ത്രാലയം അസിസ്​റ്റൻറ്​ ഡയറക്ടർ ജനറൽ മൻസൂർ അൽ ബിനാലി നിർവഹിച്ചു. 33,000 സ്ക്വയർ ഫീറ്റിൽ ഒരുക്കിയിട്ടുള്ള ഈ സ്​റ്റോറിൽ ദൈനംദിന ആവശ്യങ്ങൾക്കുള്ള ഉത്പന്നങ്ങളുടെ മികച്ച ശേഖരമുണ്ട്. കൂടാതെ, കുറഞ്ഞ നിരക്കിൽ ഉത്പന്നങ്ങൾ ലഭ്യമാക്കുന്ന ലുലുവി​െൻറ വാല്യൂ ഷോപ്പിങ്​ കേന്ദ്രമായ ‘ലോട്ട്’ ഇവിടെ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ലോട്ടിലെ ഭൂരിഭാഗം ഉത്പന്നങ്ങൾക്കും 22 റിയാലിൽ താഴെ മാത്രമാണ് വില ഈടാക്കുന്നത്.

പുതിയ സ്​റ്റോറുകളിൽ മികച്ച പാർക്കിങ്​ സൗകര്യവും ഉദ്ഘാടനത്തോടനുബന്ധിച്ച് ആകർഷകമായ ഓഫറുകളും ഉപഭോക്താക്കൾക്കായി ലുലു ഒരുക്കിയിട്ടുണ്ട്.

 

Tags:    
News Summary - Lulu Group expands presence in Saudi Arabia; opens new stores in Riyadh and Dammam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.