ഒ.ഐ.സി.സി ഹഫർ അൽ ബാത്വിനിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ യോഗത്തിൽ ഇഖ്ബാൽ ആലപ്പുഴ സംസാരിക്കുന്നു
നല്ല ജീവകാരുണ്യ പ്രവർത്തകനായിരുന്നു ഉമ്മൻ ചാണ്ടി –ഹഫർ ഒ.ഐ.സി.സി
ഹഫർ: രാഷ്ട്രീയ നേതാവും ഭരണാധികാരിയും എന്നതിലുപരി തന്റെ മുന്നിൽ വരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തിക്കൊടുക്കുന്ന നല്ല ജീവകാരുണ്യ പ്രവർത്തകനായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് ഒ.ഐ.സി.സി ഹഫർ അൽ ബാത്വിനിൽ സംഘടിപ്പിച്ച അനുശോചന യോഗം അഭിപ്രായപ്പെട്ടു. നന്മയും നീതിയും ധർമവും സാഹോദര്യവും ഒരേസമയം ജ്വലിച്ചുനിന്ന കാരുണ്യത്തിന്റെ വിളക്കായിരുന്നു അദ്ദേഹമെന്നും വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക സംഘടന പ്രതിനിധികൾ അനുസ്മരിച്ചു. പ്രസിഡൻറ് സലീം കീരിക്കാട് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷിനാജ് കരുനാഗപ്പള്ളി, ജോബി, ലിങ്കൺ, സിദ്ദീഖ്, നൗഷാദ് കൊല്ലം, സുഭാഷ്, ഇക്ബാൽ ആലപ്പുഴ, ജേക്കബ്, വിപിൻ, സജി പടിപ്പുര, അനൂപ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.