ജിദ്ദ: ഉമ്മൻ ചാണ്ടി രാഷട്രീയ പ്രവർത്തനത്തിന് മാനുഷിക മുഖം നൽകിയ നേതാവായിരുന്നു എന്ന് ജിദ്ദ കെ.എം.സി.സി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു. ‘കരുണയുടെ കാവലാൾക്ക് കണ്ണീർപ്പൂക്കൾ’ എന്ന തലക്കെട്ടിൽ നടന്ന പരിപാടി എസ്.ടി.യു സംസ്ഥാന പ്രസിഡൻറ് അഡ്വ. റഹ്മത്തുല്ല ഉദ്ഘാടനം ചെയ്തു.
കെ.എം.സി.സി പ്രസിഡൻറ് അഹ്മദ് പാളയാട്ട് അധ്യക്ഷത വഹിച്ചു. അബൂബക്കർ അരിമ്പ്ര, ഒ.ഐ.സി.സി പ്രസിഡന്റ് കെ.ടി.എ. മുനീർ, വേങ്ങര മണ്ഡലം ലീഗ് ജനറൽ സെക്രട്ടറി പി.കെ. അലി അക്ബർ, സിഫ് പ്രസിഡൻറ് ബേബി നീലാമ്പ്ര, സക്കീർ ഹുസൈൻ എടവണ്ണ, ശ്രീജിത്ത് കണ്ണൂർ, സത്താർ (ന്യൂ ഏജ് ഫോറം), വി.പി. മുസ്തഫ, നാസർ എടവനക്കാട് എന്നിവർ സംസാരിച്ചു. നിസാം മമ്പാട്, സി.കെ. റസാഖ്, പി.സി.എ. റഹ്മാൻ, ഇസ്മാഈൽ മുണ്ടക്കുളം, എ.കെ. ബാവ, ലത്തീഫ് മുസ്ലിയാരങ്ങാടി, നാസർ മച്ചിങ്ങൽ, ഷൗക്കത്ത് ഞാറക്കോടൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ജിദ്ദ കെ.എം.സി.സി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി സ്മരണ അഡ്വ. റഹ്മത്തുല്ല ഉദ്ഘാടനം ചെയ്യുന്നു
അബ്ഹ: ഒ.ഐ.സി.സി ദക്ഷിണ മേഖല കമ്മിറ്റി വിവിധയിടങ്ങളിൽ ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. കക്ഷിരാഷ്ട്രീയ ഭേദമെന്യേ ഖമീസ് മുശൈത്തിലെ പ്രവാസി സമൂഹം അനുശോചനം രേഖപ്പെടുത്തി. ദക്ഷിണ മേഖല ഒ.ഐ.സി.സിയുടെ നേതൃത്വത്തിൽ ഖമീസ് മുശൈത്ത് ജൂബിലി ഹാളിൽ ചേർന്ന യോഗത്തിൽ മേഖല പ്രസിഡൻറ് അഷ്റഫ് കുറ്റിച്ചൽ അധ്യക്ഷത വഹിച്ചു.
ബാബു പരപ്പനങ്ങാടി, സുരേഷ് മാവേലിക്കര, മനാഫ് പരപ്പിൽ, ഫാരിസ് കോട്ടക്കൽ, ബഷീർ മുന്നിയൂർ എന്നിവർ സംസാരിച്ചു. പ്രകാശൻ നാദാപുരം സ്വാഗതവും ബിജു യാക്കോബ് നന്ദിയും പറഞ്ഞു.
ഒ.ഐ.സി.സി സൗദി ബിഷ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. മേഖല വൈസ് പ്രസിഡൻറ് ഈശോ കുര്യന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രസിഡൻറ് മോൻസി ജോൺ മുഖ്യപ്രഭാഷണം നടത്തി. കെ.എം.സി.സി പ്രസിഡൻറ്, ഹംസ ഉമർ, യാസ് ക്ലബ് പ്രസിഡൻറ് രതീഷ് ബാബുവും ബിഷയിലെ സാംസ്കാരിക സാമൂഹിക പ്രവർത്തകരും അനുശോചനം രേഖപ്പെടുത്തി. സെക്രട്ടറി ഹുസൈൻ സ്വാഗതവും ബിജു കാരമൂട്ടിൽ നന്ദിയും പറഞ്ഞു.
ഒ.ഐ.സി.സി ദക്ഷിണ മേഖല കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ അഷ്റഫ് കുറ്റിച്ചൽ സംസാരിക്കുന്നു
ഹാഇൽ: കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയുടെ വിയോഗം കേരളത്തിന് മാത്രമല്ല, പ്രവാസികൾക്കും തീരാനഷ്ടമാണെന്ന് ഹാഇൽ ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രവാസി മലയാളികളുടെ ആശ്രയമായിരുന്നു ഉമ്മൻ ചാണ്ടി. അവരുടെ നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം കണ്ട നേതാവായിരുന്നു. പ്രവാസികളെ ഒരുപാട് സ്നേഹിച്ച ജനകീയ നേതാവിന്റെ വിയോഗം വലിയ നഷ്ടമാണ്. ഒ.ഐ.സി.സി ഹാഇൽ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ഹൈദർ അലി അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി അംഗം ഷറഫുദ്ദീൻ തയ്യിൽ അനുശോചന പ്രമേയം അവതരിപ്പിച്ചു. അബ്ദുൽ ഹമീദ് സഖാഫി, ബഷീർ നെല്ലളം (ഐ.സി.എഫ്), സക്കരിയ്യ ആയഞ്ചേരി, മുനീർ തയ്യക്കാവ്, ബാപ്പു എസ്റ്റേറ്റ് മുക്ക് (കെ.എം.സി.സി), ചാൻസ അബ്ദുറഹ്മാൻ (രക്ഷാധികാരി, ഒ.ഐ.സി.സി), അഫ്സൽ കായംകുളം, മനോജ് (സിറ്റി ഫ്ലവർ), സഗീറലി ഫൈസി, നസറുദ്ദീൻ (സമസ്ത), സിയാദ് സഅദി കൊല്ലം, നൗഫൽ പറക്കുന്ന് (രിസാല സ്റ്റഡി സർക്കിൾ), നവാസ് (തനിമ), നസീർ മുക്കം എന്നിവർ സംസാരിച്ചു. ഷിഹാബുദ്ദീൻ ആലങ്ങോട് സ്വാഗതവും സാബു തിരുവനന്തപുരം നന്ദിയും പറഞ്ഞു.
ഒ.ഐ.സി.സി ഹാഇൽ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ യോഗത്തിൽ ഷറഫുദ്ദീൻ തയ്യിൽ അനുശോചന പ്രമേയം അവതരിപ്പിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.