സൗദി കിഴക്കൻ പ്രവിശ്യയിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ഓഫർ പെരുമഴ

ദമ്മാം: ലുലു ഹൈപ്പർ മാർക്കറ്റി​െൻറ വാർഷികാഘോഷങ്ങളുടെ ഭാഗമായി സൗദി കിഴക്കൻ പ്രവിശ്യയിലെ ശാഖകളിൽ ഒരാഴ്ച നീളുന്ന ഇളവുകൾ. ജുബൈൽ, ദമ്മാം ഷാത്തി എന്നിവിടങ്ങളിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിലും ജുബൈലിലെ ഗലേറിയ ലുലു എക്സ്പ്രസിലുമാണ് ഇളവുകൾ.

പലചരക്ക് സാധനങ്ങൾ, ലൈഫ് സ്​റ്റൈൽ ഉൽപ്പന്നങ്ങൾ, ഇലക്ട്രോണിക്സ് തുടങ്ങിയ വിഭാഗങ്ങളിൽ ഡിസംബർ 19 മുതൽ 25 വരെയാണ്​ അത്യാകർഷക ഓഫറുകൾ. കൂടാതെ വസ്ത്രങ്ങൾ, ആഭരണങ്ങൾ, പാദരക്ഷകൾ, കുട്ടികളുടെ ഉൽപന്നങ്ങൾ, ലേഡീസ് ബാഗുകൾ എന്നിവ 200 റിയാലിന്​ വാങ്ങിയാൽ 100 റിയാലി​െൻറ ഗിഫ്റ്റ് വൗച്ചറുകൾ നേടാം.

ഓഫർ 2022 ജനുവരി രണ്ട് വരെയാണ്. മികച്ച ബ്രാൻഡുകളുടെ സ്മാർട്ട് വാച്ച്, ഹെൽത്ത്​ ബാൻഡ്​സ്​, ലാപ്ടോപ്, ടാബ്​ലറ്റ്​, ടി.വി എന്നിവയ്ക്കും ആകർഷകമായ നിരക്കുകളാണ്. കൂടുതൽ വിവരങ്ങൾക്ക്​ https://www.luluhypermarket.com/en-sa/InstoreDMMPromo എന്ന ലിങ്ക്​ സന്ദർശിക്കാം.

Tags:    
News Summary - Offers at Lulu hypermarkets in the Eastern Province of Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.