അർഷാദ് പട്ടാമ്പി (പ്രസി.), ഷെബിൻ അലി (സെക്ര.), മുനവർ അലി (ട്രഷ.)

റിയാദ് പട്ടാമ്പി കൂട്ടായ്മക്ക് പുതിയ നേതൃത്വം

റിയാദ്: ജീവകാരുണ്യ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ വർഷങ്ങളായി സജീവമായി പ്രവർത്തിച്ചുവരുന്ന ‘റിയാദ് പട്ടാമ്പി കൂട്ടായ്മ’യുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പൊതുയോഗത്തിൽ നടന്ന സമഗ്രമായ ചർച്ചകൾക്കൊടുവിലാണ് പുതിയ നേതൃത്വം രൂപവത്​കരിച്ചത്. അർഷാദ് പട്ടാമ്പിയെ പ്രസിഡൻറായും ഷെബിൻ അലിയെ സെക്രട്ടറിയായും മുനവർ അലിയെ ട്രഷററായും തെരഞ്ഞെടുത്തു.

ഉനൈസ് പതിയിൽ, ഷഹബാസ് (ഷാമോൻ) (വൈ. പ്രസി.), നജീബ് പട്ടാമ്പി, മുഹമ്മദ് ഷമീം (ജോ. സെക്ര.), അഫ്സൽ പട്ടാമ്പി (അഡ്വൈസറി ബോർഡ് ചെയ.), ബാബു പി. ഹുസൈൻ (വൈ. ചെയ.), അനീസ്, ഫാസിൽ മുനീർ, കെ.ടി. മുനീർ, ഷിഹാദ് (സിയ), സദ്ദാം പട്ടാമ്പി, മുജീർ സി. അബ്ദുള്ള, അബ്ദുൽ റഊഫ്, ലത്തീഫ്, അസഹർ അലി, ഷാഫി ലിബർട്ടി (പ്രവർത്തക സമിതി അംഗങ്ങൾ) എന്നിവരാണ്​ ഭരണസമിതി​യിലെ മറ്റംഗങ്ങൾ.

പുതിയ ഭരണസമിതിയുടെ നേതൃത്വത്തിൽ കൂട്ടായ്മയുടെ സേവന-സാംസ്കാരിക പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും സമൂഹത്തി​ന്റെ ഐക്യവും സഹകരണവും വർധിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് യോഗം വിലയിരുത്തി. റിയാദിലെ വിവിധ ഭാഗങ്ങളിലായി കുടുംബ സംഗമങ്ങൾ, സാംസ്കാരിക പരിപാടികൾ, സഹായ പ്രവർത്തനങ്ങൾ എന്നിവയിൽ വർഷങ്ങളായി സജീവമായ പട്ടാമ്പി കൂട്ടായ്മ, പുതിയ ഭാരവാഹികളുടെ കീഴിൽ ഈ പ്രവർത്തന പാരമ്പര്യം കൂടുതൽ കരുത്തോടെ മുന്നോട്ട് കൊണ്ടുപോകാനുള്ള പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്.

Tags:    
News Summary - New leadership for the Riyadh Pattambi group

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.