കെ. ശിഹാബ് വേങ്ങര (പ്രസിഡന്റ്),ഷാഫി കഞ്ഞിപ്പുര (സെക്രട്ടറി), മുസ്തഫ തിരുനെല്ലി (ട്രഷറർ)
ജിദ്ദ: പീപ്ൾസ് കൾചറൽ ഫോറം (പി.സി.എഫ്) ഗൾഫ് മലപ്പുറം ജില്ല കമ്മിറ്റിയുടെ 2026-2027 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.ഓൺലൈനായി ചേർന്ന ജനറൽ ബോഡി യോഗത്തിൽ പി.ഡി.പി മലപ്പുറം ജില്ല സെക്രട്ടറിയും പി.സി.എഫ് ജില്ല വെൽഫെയർ ബോർഡ് ചെയർമാനുമായ ഷാഹിർ മൊറയൂർ ഉദ്ഘാടനം നിർവഹിച്ചു. ജില്ല പ്രസിഡൻറ് സിദ്ദീഖ് സഖാഫി മഞ്ഞപ്പെട്ടി യോഗത്തിൽ അധ്യക്ഷത വഹിച്ചു. മാർച്ച് 31ന് എറണാകുളം മറൈൻ ഡ്രൈവിൽ പി.ഡി.പി സംഘടിപ്പിക്കുന്ന അവകാശ സംരക്ഷണ റാലിയും സമ്മേളനവും വൻ വിജയമാക്കാൻ യോഗം ആഹ്വാനം ചെയ്തു.
യോഗത്തിൽ കെ. ശിഹാബ് വേങ്ങര, റഷീദ് കാരത്തൂർ, ഷാഫി കഞ്ഞിപ്പുര, സുൽത്താൻ സക്കീർ ആലങ്കോട്, സൈതലവി വൈലത്തൂർ, യൂനുസ് മൂന്നിയൂർ, മുഹമ്മദലി മാണൂർ, ഷംസു പതിനാറുങ്ങൽ, മുസ്തഫ തിരുനെല്ലി എന്നിവർ സംസാരിച്ചു. പുതിയ കമ്മിറ്റിക്ക് പി.ഡി.പി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനി അംഗീകാരം നൽകിയതായി സംസ്ഥാന ജനറൽ സെക്രട്ടറിയും പി.സി.എഫ് ചുമതലയുമുള്ള മജീദ് ചേർപ്പ് അറിയിച്ചു. കെ. ശിഹാബ് വേങ്ങര (പ്രസി.), ഷാഫി കഞ്ഞിപ്പുര (സെക്ര.), മുസ്തഫ തിരുനെല്ലി (ട്രഷ.), സൈദലവി വൈലത്തൂർ, ജിനാസ് ഏറനാട്, ഷംസു പതിനാറുങ്ങൽ തിരൂരങ്ങാടി, ഇർഫാൻ പാലക്കൽ (വൈസ് പ്രസി.), ലിംഷാദ് മമ്പുറം, അലി തൃപ്രങ്ങോട്, അബ്ദുൽ കരീം പൊന്മുണ്ടം, ഫാറൂഖ് പുതുപൊന്നാനി (ജോ. സെക്ര.) എന്നിവരാണ് പുതിയ ഭാരവാഹികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.