നീ​റ്റ് പു​നഃ​പ​രീ​ക്ഷ; പ്ര​വാ​സി വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ ആ​ശ​ങ്ക​യി​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ വേ​ണം

റി​യാ​ദ്: നീ​റ്റ്-​യു​ജി പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ളെ​ത്തു​ട​ർ​ന്നു​ള്ള പു​നഃ​പ​രീ​ക്ഷാ ന​ട​പ​ടി​ക​ളി​ലെ അ​നി​ശ്ചി​ത​ത്വം പ്ര​വാ​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ വ​ലി​യ ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് രി​സാ​ല സ്​​റ്റ​ഡി സ​ർ​ക്കി​ൾ (ആ​ർ.​എ​സ്.​സി) ഗ്ലോ​ബ​ൽ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളെ​ക്കു​റി​ച്ച് വ്യ​ക്ത​ത​യി​ല്ലാ​ത്ത​ത് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ ആ​യി​ര​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് നി​ല​വി​ൽ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്.

വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലും വ്യ​ക്ത​ത​യും ആ​വ​ശ്യ​പ്പെ​ട്ട് ആ​ർ.​എ​സ്.​സി നാ​ഷ​ന​ൽ ടെ​സ്​​റ്റിം​ഗ് ഏ​ജ​ൻ​സി​ക്ക് (എ​ൻ.​ടി.​എ) ക​ത്ത് ന​ൽ​കി. പ്ര​വാ​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്നും അ​വ​രു​ടെ സൗ​ക​ര്യാ​ർ​ഥം പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മാ​ണ് പ്ര​ധാ​ന ആ​വ​ശ്യം. ല​ക്ഷ​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ മെ​ഡി​ക്ക​ൽ സ്വ​പ്ന​ങ്ങ​ളെ ബാ​ധി​ക്കു​ന്ന വി​ഷ​യ​മാ​യ​തി​നാ​ൽ പ​രീ​ക്ഷാ തീ​യ​തി, ഫ​ലം, കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി​യ വ്യ​ക്ത​മാ​യ ഷെ​ഡ്യൂ​ൾ ഉ​ട​ൻ പ്ര​ഖ്യാ​പി​ക്ക​ണം. സു​താ​ര്യ​മാ​യ ന​ട​പ​ടി​ക​ളി​ലൂ​ടെ പ​രീ​ക്ഷാ സം​വി​ധാ​ന​ത്തി​ലു​ള്ള പൊ​തു​ജ​ന വി​ശ്വാ​സം പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നും ആ​ർ.​എ​സ്.​സി ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - NEET re-examination; Urgent intervention is needed to address concerns of expatriate students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.