സൗദി അറേബ്യയുടെ സഹായവുമായി വാഹനങ്ങൾ ഗസ്സയിലെത്തിയപ്പോൾ

സൗദി അറേബ്യയുടെ സഹായവുമായി കൂടുതൽ വാഹനങ്ങൾ ഗസ്സയിലെത്തി

റിയാദ്​/ഗസ്സ: ഫലസ്തീൻ ജനതയെ സഹായിക്കാനായി സൗദി അറേബ്യ നൽകുന്ന ആശ്വാസ പദ്ധതിയുടെ ഭാഗമായി കൂടുതൽ സഹായ സാമഗ്രികൾ ഗസ്സയിലെത്തി. സൗദിയിലെ രാജാവി​െൻറ പേരിലുള്ള ‘കിങ്​ സൽമാൻ റിലീഫ് സെൻറർ’ വഴി അയച്ച വലിയൊരു കൂട്ടം വാഹനങ്ങളിലാണ് ഭക്ഷ്യക്കിറ്റുകൾ ഗസ്സയിൽ എത്തിച്ചത്.

ഗസ്സയിലുള്ള ‘സൗദി സെൻറർ ഫോർ കൾച്ചർ ആൻഡ് ഹെറിറ്റേജ്’ എന്ന സംഘടനയാണ് ഈ സഹായങ്ങൾ ഏറ്റുവാങ്ങിയത്. വാഹനങ്ങൾ എത്തിയ ഉടൻ തന്നെ ഗസ്സയിലെ വിവിധ ഭാഗങ്ങളിൽ പ്രയാസപ്പെടുന്ന ആയിരക്കണക്കിന് പാവപ്പെട്ട കുടുംബങ്ങളിലേക്ക് ഈ ഭക്ഷണ സാധനങ്ങൾ എത്തിക്കാനുള്ള പ്രവർത്തനങ്ങൾ സന്നദ്ധ പ്രവർത്തകർ തുടങ്ങിയിട്ടുണ്ട്.

ബുദ്ധിമുട്ടനുഭവിക്കുന്ന ആളുകളിലേക്ക് സഹായം വേഗത്തിലും കൃത്യമായും എത്തുന്നുണ്ടെന്ന് ഇവർ ഉറപ്പുവരുത്തുന്നുണ്ട്. പ്രതിസന്ധി ഘട്ടങ്ങളിൽ ഫലസ്തീനിലെ ജനങ്ങളെ സഹായിക്കാൻ സൗദി അറേബ്യ എപ്പോഴും മുന്നിലുണ്ട്. അതിന്റെ ഭാഗമായാണ് ഇപ്പോൾ വീണ്ടും ഈ സഹായങ്ങൾ എത്തിച്ചിരിക്കുന്നത്.

Tags:    
News Summary - സൗദി അറേബ്യയുടെ സഹായവുമായി കൂടുതൽ വാഹനങ്ങൾ ഗസ്സയിലെത്തി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.