സൗദി ദേശീയ ദിനം: അക്ബർ ട്രാവൽസ് സംഗീത വിരുന്നൊരുക്കുന്നു

കോഴിക്കോട്: പ്രമുഖ ട്രാവൽ ഏജൻസി ഗ്രൂപ്പായ അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യ, സൗദി ദേശീയ ദിനം പ്രമാണിച്ച് സൗദിയി​െൽ വിവിധ നഗരങ്ങളിൽ പ്രവാസികൾക്കായി സംഗീത വിരുന്നൊരുക്കുന്നു. പ്രശസ്ത ഗായകരായ കണ്ണൂർ സീനത്ത്, ഷഹജ മലപ്പുറം, ഫാരിഷ, കാദർ ഷാ തുടങ്ങിയവർ അണിനിരക്കുന്ന പരിപാടികൾ സൗദിയിലെ ആറ് നഗരങ്ങളിൽ അരങ്ങേറും. റിയാദ് സെപ്റ്റംബർ 24, ഹാഇൽ 25, ജിദ്ദ 26 എന്നിവയാണ് പ്രധാന പരിപാടികൾ. പ്രവേശനം സൗജന്യമാണ്.

Tags:    
News Summary - Akbar Travels organizes a musical feast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.