കൊണ്ടോട്ടി സ്വദേശി ജിദ്ദയിൽ നിര്യാതനായി
ജിദ്ദ: മലപ്പുറം കൊണ്ടോട്ടി പുളിക്കൽ വലിയപറമ്പ് കുടുക്കിൽ സ്വദേശി തെക്കേടത്ത് മൊയ്തീൻ കുട്ടി (59) ജിദ്ദയിൽ ഹൃദയാഘാതത്തെത്തുടർന്ന് നിര്യാതനായി. ജിദ്ദ അൽ ഖുംറയിൽ ജോലി ചെയ്തുവരുകയായിരുന്നു ഹൃദയാഘാതത്തെ തുടർന്ന് മഹാജർ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. 30 വർഷമായി പ്രവാസിയായിരുന്ന മൊയ്തീൻ കുട്ടിയുടെ മൃതദേഹം കിങ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരണാനന്തര നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പരേതനായ മമ്മദാണ് പിതാവ്. മാതാവ് ഫാത്തിമ. ഭാര്യ: ആസിയത്ത് ബീവി. മക്കൾ: മുഹമ്മദ് ഷിബ്ലി, ജുമാന, ആദിൽ. സഹോദരങ്ങൾ: അബ്ദുറഹ്മാൻ മാസ്റ്റർ, മുഹമ്മദ്, ഫൈസൽ (ജിദ്ദ), ആമിന, സുലൈഖ, നഫീസ. മരണാനന്തര നടപടികൾക്കും മറ്റ് സഹായങ്ങൾക്കുമായി ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.