യാംബു കെ.എം.സി.സി സൗജന്യ മെഡിക്കൽ ക്യാമ്പ്; നാളെ ആരോഗ്യ ബോധവത്കരണ പരിപാടിയും
യാംബു: കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി 40ാം വാർഷികത്തിെൻറ ഭാഗമായി സൗദി ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവത്കരണ പരിപാടിയും വെള്ളിയാഴ്ച നടക്കും. വൈകുന്നേരം 3.30 മുതൽ രാത്രി എട്ട് വരെ യാംബു ടൗണിലുള്ള റിയാദ് ബാങ്കിെൻറ എതിർവശമുള്ള അൽ ഹിജ്ജി ഹോട്ടലിലാണ് ക്യാമ്പ് ഒരുക്കുന്നത്. യാംബുവിലെ മുവാസാത്ത് ആശുപത്രി, സമ മെഡിക്കൽ കമ്പനി തുടങ്ങിയ സ്ഥാപനങ്ങളുമായി സഹകരിച്ച് ഒരുക്കുന്ന ക്യാമ്പിൽ സൗജന്യ ആരോഗ്യ പരിശോധനയും രോഗപ്രതിരോധ, ആരോഗ്യ ബോധവത്കരണ പരിപാടിയും നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
യാംബുവിലെ പ്രവാസി സമൂഹത്തിന് ആരോഗ്യ പരിപാലനത്തിെൻറ പ്രാധാന്യം മനസ്സിലാക്കുന്നതിനും ആവശ്യമായ ചികിത്സാ നിർദേശങ്ങൾ ലഭ്യമാക്കുന്നതിനും ക്യാമ്പ് ഉപകരിക്കും. മലയാളി ഡോക്ടർമാർ ഉൾപ്പെടയുള്ളവരുടെ സേവനങ്ങൾ ക്യാമ്പിൽ നിന്ന് ലഭിക്കുമെന്നും സൗജന്യ മെഡിക്കൽ പരിശോധനക്കായി https://forms.gle/EWHpkBoh2ybmT82M6 എന്ന ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യണമെന്നും കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് നാസർ നടുവിൽ, ജനറൽ സെക്രട്ടറി നിയാസ് പുത്തൂർ എന്നിവർ വാർത്തക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.