Posted On
date_range Updated On
date_range ത്വാഇഫും യാംബുവും ലക്ഷ്യമിട്ട് ഹൂതികളുടെ ബാലിസ്റ്റിക് മിസൈലുകൾ; തടഞ്ഞ് സൗദി വ്യോമസേന
റിയാദ്: സൗദി അറേബ്യക്ക് നേരെ വീണ്ടും ഭീകരസംഘടനയായ ഹൂതി മിലിഷ്യയുടെ വ്യോമാക്രമണ ശ്രമം. ഹൂതി കേന്ദ്രങ്ങളിൽനിന്ന് തൊടുത്തുവിട്ട ആറ് ബാലിസ്റ്റിക് മിസൈലുകൾ സൗദി വ്യോമപ്രതിരോധ സേന വിജയകരമായി തടയുകയും തകർക്കുകയും ചെയ്തതായി സൗദി നേതൃത്വത്തിലുള്ള അറബ് സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു.
വ്യാഴാഴ്ചയാണ് പ്രസ്താവന പുറത്തുവിട്ടത്. ത്വാഇഫ്, യാംബു എന്നീ മേഖലകളെ ലക്ഷ്യമിട്ടുള്ള ഹൂതികളുടെ ആക്രമണ നീക്കത്തെയാണ് വ്യോമസേന തകർത്തത്. ഹൂതി മിലിഷ്യയുടെ ഭാഗത്തുനിന്നുണ്ടാകുന്ന തുടർച്ചയായ സംഘർഷ വളർത്തലിനും നിയമലംഘനങ്ങൾക്കുമെതിരെ ശക്തവും കർശനവുമായ നടപടികളോടെ മുന്നോട്ടുപോകുമെന്ന് സഖ്യസേന വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.