ഉംറ തീർഥാടനത്തിനിടെ വാഹനാപകടം: ജുബൈൽ ഇന്ത്യൻ സ്കൂൾ വിദ്യാർഥിനി മരിച്ചു

ജുബൈൽ: ഉംറ നിർവഹിക്കാൻ ജുബൈലിൽ നിന്ന് മദീന വഴി യാത്ര ചെയ്യുകയായിരുന്ന ഹൈദരാബാദ് സ്വദേശികളുടെ വാഹനം അപകടത്തിൽപ്പെട്ട് പെൺകുട്ടി മരിച്ചു. ജുബൈൽ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനി ഹാദിയ മുഖ്താർ ആണ് മരിച്ചത്. മുഖ്താർ മുഹമ്മദ് ആണ് പിതാവ്.

ബുധനാഴ്​ച രാവിലെയായിരുന്നു അപകടം. ഓട്ടത്തിനിടയിൽ മറിഞ്ഞ കാറി​െൻറ വിൻഡോയിലൂടെ പുറത്തേക്ക്​ തെറിച്ചുവീണായിരുന്നു കുട്ടിക്ക്​ പരിക്കേറ്റത്​. തത്സമയം മരിക്കുകയും ചെയ്​തു. ബുറൈദയിൽ നിന്ന് മദീനയിലേക്കുള്ള വഴിയിൽ അർ റബുഅയിലെ ഉഖ്‌ലത്ത് അൽ സുഗൂർ ആശുപത്രിയിലാണ് ഹാദിയയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

മൃതദേശം സൗദിയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഔദ്യോഗിക നടപടികൾ പുരോഗമിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കുന്നതിനും കുടുംബത്തിന് ആവശ്യമായ പിന്തുണ നൽകുന്നതിനുമായി ആന്ധ്രപ്രദേശ്, തെലങ്കാന കൂട്ടായ്മകൾ നേതൃത്വം നൽകി വരുന്നു.

Tags:    
News Summary - School student dies in car accident during Umrah pilgrimage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.