പി.പി. യൂസഫിെൻറ കുടുംബത്തിന് കേളി കുടുംബ സഹായ ഫണ്ട് കൈമാറി
റിയാദ്: റിയാദിൽ നിര്യാതനായ കേളി കലാസാംസ്കാരിക വേദി അസീസിയ ഏരിയ സിമൻറ് യൂനിറ്റ് അംഗം പി.പി. യൂസഫിെൻറ കുടുംബത്തിനുള്ള കേളി കുടുംബ സഹായ ഫണ്ട് കൈമാറി. യൂസഫിെൻറ മണ്ണാർക്കാട്ടെ വീട്ടിൽ വെച്ച് നടന്ന ചടങ്ങിൽ ഒറ്റപ്പാലം എം.എൽ.എ അഡ്വ. കെ. പ്രേംകുമാറാണ് സഹായധനം യൂസഫിെൻറ മകൻ റോഷൻ യൂസഫിന് കൈമാറിയത്.
ചടങ്ങിൽ സി.പി.എം കൊട്ടോപ്പാടം ലോക്കൽ സെക്രട്ടറി എം. മനോജ് അധ്യക്ഷത വഹിച്ചു. കേളി കേന്ദ്ര കമ്മിറ്റി അംഗം റഫീഖ് പാലത്ത്, കേരള പ്രവാസി സംഘം ജില്ലാ പ്രസിഡൻറ് സൈതലവി, ബ്രാഞ്ച് സെക്രട്ടറി സി. ഹംസ, കേളി ജീവകാരുണ്യ കമ്മിറ്റി അംഗം മധു ഇടപ്പുറത്ത്, പ്രവാസി സംഘം ഏരിയ ട്രഷറർ ഹമീദ്, പ്രവാസി സംഘം ജില്ലാകമ്മിറ്റി അംഗം എ. ഹംസ എന്നിവർ സംസാരിച്ചു. കേളി ട്രഷറർ മധു ബാലുശ്ശേരി സ്വാഗതവും കേന്ദ്ര കമ്മിറ്റി അംഗം ഹാരിസ് മണ്ണാർക്കാട് നന്ദിയും പറഞ്ഞു. 23 വർഷത്തോളമായി റിയാദിൽ പ്രവാസിയായിരുന്ന പി.പി. യൂസഫ് പക്ഷാഘാതത്തെ തുടർന്ന് റിയാദ് കിങ് സഊദ് മെഡിക്കൽ സിറ്റി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.