ഐ.സി.എഫ് ജുബൈൽ റീജനൽ കമ്മിറ്റി രക്തദാന ക്യാമ്പ്
ജുബൈൽ: സൗദി അറേബ്യയുടെ 96-ാം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) നാഷനൽ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം രാജ്യത്തിലുടനീളം നടക്കുന്ന കാമ്പയിെൻറ ഭാഗമായി ജുബൈൽ റീജനൽ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജുബൈൽ ബദർ മെഡിക്കൽ സെൻററിെൻറ സഹകരണത്തോടെ സംഘടിപ്പിച്ച ക്യാമ്പിന് അൽ മന ജനറൽ ആശുപത്രിയിലാണ് ഡോക്ടർമാരും ടെക്നീഷ്യന്മാരും മറ്റ് ജീവനക്കാരും അടക്കമുള്ള വിപുലമായ സൗകര്യങ്ങൾ ഒരുക്കി നൽകിയത്.
സൗദി ദേശീയ ദിനത്തിെൻറ സന്ദേശമായ മാനവികതയും സാമൂഹിക ഉത്തരവാദിത്തവും ഉയർത്തിപ്പിടിച്ചുകൊണ്ട് നടന്ന പരിപാടിയിൽ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള നിരവധി സന്നദ്ധ പ്രവർത്തകരും സാമൂഹിക പ്രവർത്തകരും പങ്കാളികളായി രക്തം ദാനം ചെയ്തു.
റീജനൽ കമ്മിറ്റി ഭാരവാഹികളായ അഷ്റഫ് സഖാഫി, റഫീഖ് മരാഞ്ചാട്ടി, ഉമർ സഖാഫി മൂർക്കനാട്, സൈനുദ്ദീൻ നഈമി, ഹൈദർ കുറ്റിപ്പുറം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.