ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ലാ കമ്മിറ്റി ഒരുക്കിയ മെഗാ ഇഫ്താർ സംഗമത്തിൽ നിന്ന്

മാനവ ഐക്യത്തിന്റെ സന്ദേശവുമായി ജിദ്ദയിൽ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ മെഗാ ഇഫ്താർ സംഗമം

ജിദ്ദ: മാനവ ഐക്യത്തിന്റെയും മതേതരത്വത്തിന്റെയും ഉന്നതമായ സന്ദേശം വിളിച്ചോതി ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജിദ്ദ ഖാലിദ് ബിൻ വലീദ് ഡോൾഫിൻ പാർക്കിൽ സംഘടിപ്പിച്ച 'മെഗാ ഇഫ്താർ 2026' ശ്രദ്ധേയമായി. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, മാധ്യമ, ബിസിനസ് രംഗങ്ങളിലെ പ്രമുഖരും നൂറുകണക്കിന് സാധാരണക്കാരും ഉൾപ്പെടെ രണ്ടായിരത്തോളം ആളുകളാണ് ജാതി, മത, രാഷ്ട്രീയ ഭേദമന്യേ ഈ സ്നേഹവിരുന്നിൽ പങ്കുചേർന്നത്.

ഇതോടനുബന്ധിച്ച ചടങ്ങിൽ ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഇൻചാർജ് അസീസ് ലാക്കൽ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ഏലംകുളം മണ്ഡലം പ്രസിഡന്റ് നവാസ് ഏലംകുളത്തിന് പരിപാടിയിൽ ഊഷ്മളമായ സ്വീകരണം നൽകി. ഒ.ഐ.സി.സിയിലേക്ക് പുതുതായി എത്തിയ അംഗങ്ങളെ സ്ഥാപക നേതാവ് അബ്ബാസ് ചെമ്പൻ, കെ.സി. അബ്ദുറഹിമാൻ, അസീസ് ലാക്കൽ എന്നിവർ ചേർന്ന് ഷാൾ അണിയിച്ച് സ്വീകരിച്ചു.

മുസാഫിർ, ഹസ്സൻ ചെറൂപ്പ, വി.പി. മുസ്തഫ, ഇസ്മായിൽ മുണ്ടുപറമ്പ് (കെ.എം.സി.സി), കിസ്മത്ത് മമ്പാട് (നവോദയ), ഒ.ഐ.സി.സി നേതാക്കളായ സി.എം. അഹമ്മദ്, മുസ്തഫ പെരുവള്ളൂർ, സൈഫു വാഴയിൽ, റിയാസ് വഴിക്കടവ്, സി. മുഹമ്മദ് മൂത്തേടം, ഷാനിയാസ് കുന്നിക്കോട്, അഷ്റഫ് അഞ്ചാലൻ, അനിൽകുമാർ പത്തനംതിട്ട, യാസർ നായിഫ് പെരുവള്ളൂർ, മുജീബ് തൃത്താല, കെ.ടി.എ മുനീർ, ഷമീർ നദ് വി, അയ്യൂബ് ഖാൻ പന്തളം, അഷറഫ് വടക്കേക്കാട്, ഷാജി ചെമ്മല, നാസർ കോഴിത്തൊടി, റഫീക്ക് മൂസ, അനിൽകുമാർ ചക്കരക്കല്ല് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഇസ്മയിൽ കൂരിപ്പൊയിൽ സ്വാഗതവും ട്രഷറർ ഫൈസൽ മക്കരപ്പറമ്പ് നന്ദിയും പറഞ്ഞു.

സ്വാഗതസംഘം ചെയർമാൻ ഇ.പി. മുഹമ്മദലി, ജനറൽ കൺവീനർ യു.എം. ഹുസൈൻ മലപ്പുറം എന്നിവരുടെ നേതൃത്വത്തിലാണ് മെഗാ ഇഫ്താറിനുള്ള വിപുലമായ സംവിധാനങ്ങൾ ഒരുക്കിയത്. സമീർ പാണ്ടിക്കാട്, സി.പി. മുജീബ് കാളികാവ്, ഉസ്മാൻ കുണ്ടുകാവിൽ, അലി ബാപ്പു, കമാൽ കളപ്പാടൻ, സാജു റിയാസ്, റഷീദ് ഷംസാൻ, സി.ടി.പി ഇസ്മായിൽ, ഗഫൂർ വണ്ടൂർ, സിദ്ദിഖ് പുല്ലങ്കോട്, സന്തോഷ്, ഗിരീഷ്, ഉസ്മാൻ മേലാറ്റൂർ, ഷംസു മേലാറ്റൂർ, റിയാസ് ചോക്കാട്, ഷബീർ കല്ലായി, അനസ് നിലമ്പൂർ, ഷംസു ഹാജി, അനീസ് തട്ടിയെക്കൽ, ജലീൽ മാടമ്പ്ര, നൗഷാദ് ബഡ്ജറ്റ്, അനസ് തുവ്വൂർ, സക്കീർ വെട്ടത്തൂർ, ഷൗക്കത്ത്  പുഴക്കാട്ടിരി, പറമ്പിൽ ബാബു, നിസ്നു ഹുസൈൻ, സി.പി ജാഫർ എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു.

Tags:    
News Summary - Mega Iftar Gathering by OICC Malappuram District Committee in Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.