മലയാളി തീർഥാടകൻ മക്കയിൽ മരിച്ചു

മക്ക: ഇന്ത്യൻ ഹജ്ജ് കമ്മിറ്റി വഴിയെത്തിയ തീർഥാടകൻ മൂവാറ്റുപുഴ സ്വദേശി സഈദ് മൊയ്തീൻ (63) മക്കയിൽ അന്തരിച്ചു. ഈമാസം 14നാണ് കൊച്ചിയിൽ നിന്നും ഇന്ത്യൻ ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് എത്തിയത്. സഹോദരിയോടൊപ്പം എത്തിയ ഇദ്ദേഹം അസീസിയയിലെ കേന്ദ്രത്തിലാണ് താമസിച്ചിരുന്നത്.

രണ്ടു ദിവസം മുന്നേ ശ്വാസതടസം നേരിട്ടതിനെ തുടർന്ന് മക്കയിലെ കിങ് ഫൈസൽ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ശനിയാഴ്ച രാവിലെ മരിക്കുകയായിരുന്നു.

നടപടികൾ പൂർത്തിയാക്കി മക്കയിൽ ഖബറടക്കം നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യ: ഫാത്തിമ, മക്കൾ: ഇല്യാസ്, യൂനുസ്, നിസ. മരുമക്കൾ: റജീന, നാജി. 

Tags:    
News Summary - Malayali pilgrim died in Mecca

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.