നാ​ട്ടി​ലേ​ക്ക്​ പോ​കും മു​മ്പ്​ സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​രോ​ടൊ​പ്പം കുട്ടികൾ,

പ​ത്ത്​ വ​ർ​ഷ​ത്തെ ‘നി​ഴ​ൽ ജീ​വി​തം’; ദു​രി​ത​ത്തി​​ൽ കൂ​ട്ടാ​യ പൂ​ച്ച​ക​ളു​മാ​യി മ​റു​ക​ര താ​ണ്ടി മ​ല​യാ​ളി കു​ടും​ബം

റി​യാ​ദ്: മ​ണ​ൽ ന​ഗ​ര​ത്തി​ൽ ഫ്ലാ​റ്റി​ൽ പു​റം​ലോ​ക​മ​റി​യാ​തെ ക​ഴി​ഞ്ഞ 10 വ​ർ​ഷ​ങ്ങ​ൾ. ഒ​ടു​വി​ൽ നി​യ​മ​ക്കു​രു​ക്കു​ക​ൾ അ​ഴി​ഞ്ഞ് അ​വ​ർ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ൾ കൂ​ട്ടി​നു​ണ്ടാ​യി​രു​ന്ന​ത് സ​മ്മാ​ന​ങ്ങ​ളോ, സ​മ്പാ​ദ്യ​മോ ആ​യി​രു​ന്നി​ല്ല; ത​ങ്ങ​ൾ​ക്കൊ​പ്പം സ്നേ​ഹം പ​ങ്കി​ട്ട പ്രാ​ണ​നാ​യ ര​ണ്ട് നാ​ട​ൻ പൂ​ച്ച​ക്കു​ഞ്ഞു​ങ്ങ​ളാ​യി​രു​ന്നു. റി​യാ​ദി​ലെ മ​ല​യാ​ളി സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രു​ടെ ഇ​ട​പെ​ട​ലി​ലൂ​ടെ വെ​ളി​ച്ചം ക​ണ്ട തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​യ ഈ ​കു​ടും​ബ​ത്തി​െൻറ ക​ഥ കേ​വ​ലം ഒ​രു മ​ട​ക്ക​യാ​ത്ര​യ​ല്ല, മ​റി​ച്ച് മ​നു​ഷ്യ​ത്വ​ത്തി​െൻറ​യും, ചേ​ർ​ത്തു​പി​ടി​ക്ക​ലി​െൻറ​യും അ​തി​ജീ​വ​ന​ത്തി​െൻറ​യും സ​മാ​ന​ത​ക​ളി​ല്ലാ​ത്ത പാ​ഠ​മാ​ണ്.

മു​റി​ക്കു​ള്ളി​ൽ ത​ള​ച്ചി​ട്ട സ്വ​പ്ന​ങ്ങ​ൾ

കെ​ട്ടു​ക​ഥ​ക​ളെ വെ​ല്ലു​ന്ന ദു​രി​ത ജീ​വി​ത​മാ​യി​രു​ന്നു അ​വ​രു​ടേ​ത്. റി​യാ​ദി​ൽ പ​ച്ച​ക്ക​റി ക​ച്ച​വ​ട​മാ​യി​രു​ന്നു തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ കു​ടും​ബ​നാ​ഥ​ന്​. സാ​മ്പ​ത്തി​ക പ​രാ​ധീ​ന​ത​ക​ളോ മ​റ്റോ കാ​ര​ണം തു​ട​ർ​ച്ച​യാ​യി ആ​റ്​ വ​ർ​ഷം നാ​ട്ടി​ൽ പോ​കാ​തി​രു​ന്ന അ​യാ​ൾ പി​ന്നീ​ട്​​ ഭാ​ര്യ​യും മൂ​ന്ന്​ മ​ക്ക​ളു​മ​ട​ങ്ങു​ന്ന കു​ടും​ബ​ത്തെ ഫാ​മി​ലി വി​സ​യി​​ൽ റി​യാ​ദി​ലെ​ത്തി​ച്ചു. 10 വ​ർ​ഷം മു​മ്പാ​യി​രു​ന്നു അ​ത്.​ സ​കു​ടും​ബം റി​യാ​ദി​ൽ താ​മ​സ​മു​റ​പ്പി​ച്ചെ​ങ്കി​ലും പി​ന്നീ​ടു​ള്ള കാ​ല​ത്ത്​ ഇ​ഖാ​മ (താ​മ​സ​രേ​ഖ) പു​തു​ക്കാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ കു​ടും​ബം നി​യ​മ​ക്കു​രു​ക്കി​ലാ​യി. അ​യാ​ൾ പ​ച്ച​ക്ക​റി വാ​നി​ൽ ജോ​ലി ചെ​യ്ത് കി​ട്ടു​ന്ന തു​ച്ഛ​മാ​യ വ​രു​മാ​നം കൊ​ണ്ട്​ അ​ഞ്ചം​ഗ​കു​ടും​ബം ഒ​രു​വി​ധം പ​ശി​യ​ക​റ്റി ജീ​വി​തം മു​ന്നോ​ട്ട്​ ത​ള്ളി​നീ​ക്കി. എ​ന്നാ​ൽ സാ​മ്പ​ത്തി​ക പ​രാ​ധീ​ന​ത മൂ​ന്ന്​ മ​ക്ക​ളു​ടെ​യും പ​ഠ​ന​ത്തെ പാ​തി​വ​ഴി​യി​ൽ മു​ട​ക്കി.

നി​യ​മ​ലം​ഘ​ന​ത്തി​ന്​ പി​ടി​ക്ക​പ്പെ​ടു​മെ​ന്ന ഭ​യ​ത്താ​ൽ ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​മാ​യി മാ​താ​വും മൂ​ന്ന് മ​ക്ക​ളും ഫ്ലാ​റ്റി​െൻറ കു​ടു​സ്സ് ലോ​ക​ത്തി​ന് പു​റ​ത്തി​റ​ങ്ങി​യി​ട്ടി​ല്ല. വെ​യി​ൽ കാ​ണാ​തെ​യും മ​ഴ കൊ​ള്ളാ​തെ​യും പു​റം​കാ​റ്റേ​ൽ​ക്കാ​തെ​യും അ​വ​ർ മു​റി​ക്കു​ള്ളി​ലെ ഇ​രു​ട്ടി​ൽ ത​ള​ക്ക​പ്പെ​ട്ടു. നാ​ട്ടി​ൽ​നി​ന്നു​മെ​ത്തി​യി​ട്ട്​ സ്കൂ​ളി​ൽ ചേ​രാ​നോ പ​ഠ​നം തു​ട​രാ​നോ ക​ഴി​യാ​തി​രു​ന്ന പെ​ൺ​കു​ട്ടി​ക​ൾ​ക്ക് ഏ​ക ആ​ശ്വാ​സം തെ​രു​വി​ൽ​നി​ന്ന് വ​ന്നു​ക​യ​റു​ന്ന പൂ​ച്ച​ക​ളാ​യി​രു​ന്നു. മൂ​ത്ത മ​ക​നും പ​ത്താം​ക്ലാ​സ് പാ​സാ​യി പ്ല​സ് വ​ണ്ണി​ലേ​ക്ക്​ പ്ര​മോ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടും ഫീ​സ് അ​ട​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ വി​ദ്യാ​ഭ്യ​സം തു​ട​രാ​ൻ ക​ഴി​ഞ്ഞി​ല്ല.

പി​ന്നീ​ട് ഫ്ലാ​റ്റി​ലെ ഒ​രു മു​റി നി​റ​യെ പൂ​ച്ച​ക​ളാ​യി. അ​താ​യി ആ ​കു​ട്ടി​ക​ളു​ടെ ലോ​കം. അ​വ​ർ പി​ന്നീ​ട്​ കു​ട്ടി​ത്തം വി​​ട്ടെ​ങ്കി​ലും മാ​ന​സി​കാ​വ​സ്ഥ​യി​ൽ മു​തി​ർ​ന്നി​ല്ല. ദു​രി​ത​ങ്ങ​ളു​ടെ നി​ഴ​ൽ​രൂ​പ​ങ്ങ​ളാ​യി വ​ള​രേ​ണ്ടി​വ​ന്ന അ​വ​സ്ഥ​യി​ൽ ആ ​ലോ​ക​ത്ത്​ ത​ങ്ങ​ൾ​ക്ക്​ കൂ​ട്ട്​ പൂ​ച്ച​ക​ൾ മാ​ത്ര​മാ​ണെ​ന്നാ​ണ്​​ അ​വ​ർ മ​ന​സ്സി​ലാ​ക്കി​യി​രു​ന്ന​ത്.​മൂ​ത്ത​വ​ൻ 25ഉം ​പെ​ൺ​കു​ട്ടി​ക​ൾ 20ഉം 16​ഉം വ​യ​സ്സു​ക​ൾ പി​ന്നി​​ട്ടെ​ങ്കി​ലും ശ​രി​യാ​യ സ​മ​യ​ത്തു​ള്ള വി​ദ്യാ​ഭ്യാ​സ​മോ സാ​മൂ​ഹി​ക ഇ​ട​പ​ഴ​ലു​ക​ൾ​ക്ക്​ അ​വ​സ​ര​മോ കി​ട്ടാ​തെ ഭ​യ​ജീ​വി​ക​ളാ​യി മാ​റി​യ​പ്പോ​ൾ അ​വ​ർ പൂ​ച്ച​ക​ളു​ടെ ലോ​ക​ത്ത്​ അ​ഭ​യം തേ​ടു​ക​യാ​യി​രു​ന്നു.

പൂ​ച്ച​ക​ൾ​ക്കൊ​പ്പം മ​ട​ക്കം

റി​യാ​ദി​ലെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ൻ ശി​ഹാ​ബ് കൊ​ട്ടു​കാ​ടി​െൻറ നേ​തൃ​ത്വ​ത്തി​ൽ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ ഇ​ട​പെ​ട്ട് നാ​ട്ടി​ലേ​ക്ക് പോ​കാ​നു​ള്ള വ​ഴി​യൊ​രു​ക്കി​യ​പ്പോ​ഴും യു​ദ്ധ​സ​മാ​ന​മാ​യ അ​വ​സ്ഥ​യി​ലും, വി​മാ​ന ടി​ക്ക​റ്റി​െൻറ കാ​ര്യ​ത്തി​ൽ വ​ലി​യ അ​നി​ശ്ചി​ത​ത്വം ഉ​ള്ള​പ്പോ​ഴും പൂ​ച്ച​ക​ളെ വി​ട്ടു​പോ​കാ​ൻ അ​വ​ർ ഒ​രു​ക്ക​മാ​യി​രു​ന്നി​ല്ല. പെ​ൺ​കു​ട്ടി​ക​ൾ പൂ​ച്ച​ക​ളെ​ക്കു​റി​ച്ചോ​ർ​ത്ത്​ ആ​ധി​​യി​ലാ​യി. ‘പൂ​ച്ച​ക​ളെ കൂ​ടെ​ക്കൂ​ട്ടാ​തെ വ​രി​ല്ല’ എ​ന്ന് ഉ​റ​പ്പി​ച്ചു പ​റ​ഞ്ഞ അ​വ​ർ ദി​വ​സ​ങ്ങ​ളോ​ളം ആ​ഹാ​രം പോ​ലും ഉ​പേ​ക്ഷി​ച്ചു. കൂ​ട്ട​ത്തി​ൽ ഡാ​രി​ൽ, മെ​ർ​ലി എ​ന്നീ പൂ​ച്ച​ക്കു​ഞ്ഞു​ങ്ങ​ളോ​ടാ​യി​രു​ന്നു അ​വ​ർ​ക്ക്​ ഏ​റ്റ​വും പ്രി​യം. അ​വ​രെ​യെ​ങ്കി​ലും ഒ​പ്പം കൂ​ട്ടാ​ൻ സ​ഹാ​യി​ക്ക​ണ​മെ​ന്ന്​ സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​രോ​ട്​ കേ​ണ​പേ​ക്ഷി​ച്ചു.

അവരോടൊ​പ്പം നാ​ട്ടി​ലേ​ക്ക്​ പോ​യ പൂ​ച്ച​ക​ൾ

ഈ ​സ​മ​യ​ത്ത് ശി​ഹാ​ബി​െൻറ കൂ​ട്ടു​കാ​ര​ൻ ഷി​യാ​സ് ഏ​ത്​ വി​ധേ​ന​യും പൂ​ച്ച​ക​ളെ ഒ​പ്പം അ​യ​ക്കാ​ൻ വേ​ണ്ട​ത്​ ചെ​യ്യാ​മെ​ന്ന്​ ഉ​റ​പ്പു കൊ​ടു​ത്തു. പൂ​ച്ച​ക​ളെ കേ​ര​ള​ത്തി​ലെ​ത്തി​ക്കാ​നു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ ദു​ഷ്ക​ര​മാ​യി​രു​ന്നു. വാ​ക്സി​നേ​ഷ​ൻ, ക്വാ​റ​ൈ​ൻ​റ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, ഇ​മ്പോ​ർ​ട്ട്, എ​ക്സ്പോ​ർ​ട്ട് ലൈ​സ​ൻ​സ്, മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്, പാ​സ്​​പോ​ർ​ട്ട്‌ തു​ട​ങ്ങി​യ​വ​ക്കാ​യി സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ വി​ശ്ര​മ​മി​ല്ലാ​തെ ഓ​ടി​ന​ട​ന്നു. സാ​മ്പ​ത്തി​ക പ​രി​മി​തി​ക​ൾ കാ​ര​ണം 12-ഓ​ളം പൂ​ച്ച​ക​ളി​ൽ ബാ​ക്കി​യു​ള്ള​വ​യെ ക​ണ്ണീ​രോ​ടെ പാ​ർ​ക്കു​ക​ളി​ൽ ഉ​പേ​ക്ഷി​ക്കേ​ണ്ടി വ​ന്നു. എ​ന്നാ​ൽ അ​തി​ലു​മൊ​രു പൂ​ച്ച​യെ പാ​ർ​ക്കി​ൽ ഉ​പേ​ക്ഷി​ക്കാ​ൻ കു​ട്ടി​ക​ളു​ടെ മ​ന​സ്സ് അ​നു​വ​ദി​ച്ചി​ല്ല. ഒ​ടു​വി​ൽ ആ ​പേ​ർ​ഷ്യ​ൻ പൂ​ച്ച​യെ ശി​ഹാ​ബ് സ്വ​ന്തം വീ​ട്ടി​ലേ​ക്ക് ഏ​റ്റെ​ടു​ത്ത​തോ​ടെ കു​ട്ടി​ക​ൾ​ക്ക്​ അ​ത്ര​യും ആ​ശ്വാ​സ​മാ​യി.

മ​നു​ഷ്യ​ത്വ​ത്തി​െൻറ കൈ​ത്താ​ങ്ങ്

ഈ ​കു​ടും​ബ​ത്തി​െൻറ അ​വ​സ്ഥ​യ​റി​ഞ്ഞ റി​യാ​ദി​ലെ പ്ര​വാ​സി സ​മൂ​ഹം ശി​ഹാ​ബ്​ കൊ​ട്ടു​കാ​ടു​മാ​യി കൈ​കോ​ർ​ത്ത്​ സ​ഹാ​യി​ക്കാ​നി​റ​ങ്ങു​ക​യാ​യി​രു​ന്നു. എ​ക്സി​റ്റ് അ​ടി​ക്കാ​നു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ​ക്ക് ഇ​ന്ത്യ​ൻ എം​ബ​സി​യും നാ​ടു​ക​ട​ത്ത​ൽ (ത​ർ​ഹീ​ൽ) കേ​ന്ദ്ര​വും വ​ലി​യ പി​ന്തു​ണ ന​ൽ​കി. ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​രാ​യ വൈ. ​സാ​ബി​ർ, സ​ഈ​ദ്, ഷ​റ​ഫ് തു​ട​ങ്ങി​യ​വ​ർ നി​യ​മ​ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ സ​ഹാ​യി​ച്ചു. മാ​ഷാ ക​ൺ​സ്ട്ര​ക്ഷ​ൻ ചെ​യ​ർ​മാ​ൻ എ​ൻ​ജി. മു​ഹ​മ്മ​ദ്‌ ന​യീം, പീ​സ് വാ​ലി റി​യാ​ദ്​ ചാ​പ്​​റ്റ​ർ പ്ര​സി​ഡ​ൻ​റ്​ ഷി​യാ​സ്, നി​ബു ഹൈ​ദ​ര​ലി, സു​ധീ​ർ, മു​ഹ​മ്മ​ദ​ലി മ​രോ​ട്ടി​ക്ക​ൽ, ന​സീ​ർ കോ​ഴി​ക്കോ​ട്, ഇ​ല്യാ​സ്​ കാ​സ​ർ​കോ​ട്, ലോ​ക​നാ​ഥ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​സ്ത്ര​ങ്ങ​ളും വി​മാ​ന ടി​ക്ക​റ്റും പൂ​ച്ച​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ഭീ​മ​മാ​യ തു​ക​യും ക​ണ്ടെ​ത്തി. എ​യ​ർ​പോ​ർ​ട്ടി​ൽ​വെ​ച്ച് പൂ​ച്ച​ക​ൾ​ക്കാ​യി അ​പ്ര​തീ​ക്ഷി​ത​മാ​യി വ​ലി​യൊ​രു തു​ക അ​ധി​ക​മാ​യി അ​ട​ക്കേ​ണ്ടി വ​ന്നി​ട്ടും പ്ര​വാ​സി കൂ​ട്ടാ​യ്മ പി​ൻ​വാ​ങ്ങി​യി​ല്ല. യാ​ത്ര​യു​ടെ ത​ലേ​ദി​വ​സം വാ​ട​ക ന​ൽ​കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ താ​മ​സി​ച്ചി​രു​ന്ന വീ​ട്ടി​ൽ​നി​ന്നും പു​റ​ത്താ​ക്ക​പ്പെ​ട്ട കു​ടും​ബ​ത്തി​ന് ഒ​രു ത​മി​ഴ് സ്വ​ദേ​ശി​യാ​ണ് ത​ണ​ലൊ​രു​ക്കി​യ​ത്.

പു​തി​യൊ​രു പു​ല​രി​യി​ലേ​ക്ക്

നി​ല​വി​ൽ അ​യാ​ളു​ടെ ഭാ​ര്യ​യും മൂ​ന്ന് മ​ക്ക​ളും നാ​ട്ടി​ലെ​ത്തി​ക്ക​ഴി​ഞ്ഞു. 25 വ​യ​സ്സു​കാ​ര​നാ​യ മ​ക​നും, 20-ഉം 16-​ഉം വ​യ​സ്സു​ള്ള പെ​ൺ​കു​ട്ടി​ക​ളും പ​ത്തു വ​ർ​ഷ​ത്തെ ക്ലേ​ശം നി​റ​ഞ്ഞ ജീ​വി​ത​ത്തി​നു​ശേ​ഷം ഒ​രു പു​തി​യ ജീ​വി​തം സ്വ​പ്നം കാ​ണു​ക​യാ​ണ്. സ്വ​ന്ത​മാ​യി വീ​ടി​ല്ലാ​ത്ത​തി​നാ​ൽ ബ​ന്ധു​വീ​ട്ടി​ലാ​ണ് താ​മ​സം. സാ​മ്പ​ത്തി​ക കേ​സു​ക​ൾ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ പി​താ​വി​ന് ഇ​പ്പോ​ൾ നാ​ട്ടി​ലെ​ത്താ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. യു​ദ്ധ​വും വി​ദ്വേ​ഷ​വും ലോ​ക​ത്തെ ഗ്ര​സി​ക്കു​മ്പോ​ഴും, ത​ങ്ങ​ളെ​പ്പോ​ലെ പ​ട്ടി​ണി കി​ട​ന്ന മി​ണ്ടാ​പ്രാ​ണി​ക​ളെ ഉ​പേ​ക്ഷി​ക്കി​ല്ലെ​ന്ന് വാ​ശി​പി​ടി​ച്ച ആ ​പെ​ൺ​കു​ട്ടി​ക​ൾ മാ​ന​വി​ക​ത​യു​ടെ​യും, സ​ഹ​ജീ​വി സ്നേ​ഹ​ത്തി​െൻറ പു​തി​യൊ​രു ലോ​ക​ത്തെ പ്ര​തി​നി​ധി​ക​ളാ​ണ്. മു​ട​ങ്ങി​പ്പോ​യ ആ ​കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം പു​ന​രാ​രം​ഭി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ഇ​വ​രെ സ​ഹാ​യി​ച്ച റി​യാ​ദി​ലെ മ​നു​ഷ്യ​സ്​​നേ​ഹി​ക​ൾ.

Tags:    
News Summary - Malayali family crosses border with Cats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.