റിയാദ്: ബത്ഹ ശാര ദരക്തറിലെ പള്ളിയിൽ വൈകീട്ട് നമസ്കരിക്കാനെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം പെരി ന്തൽമണ്ണ കൊളത്തൂർ സ്വദേശി അബൂബക്കർ പള്ളിത്തൊടി (55) ആണ് വ്യാഴാഴ്ച അസർ നമസ്കാരത്തിന് വേണ്ടി പള്ളിയിലെത്തിയ ഉടൻ അവശനായി മരിച്ചത്.
23 വർഷമായി ബത്ഹയിൽ റെഡിമെയ്‌ഡ് ഷോപ്പിൽ ജോലി ചെയ്യുകയായിരുന്നു. മൃതദേഹം ശുമൈസി ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പിതാവ്: മുഹമ്മദ്, മാതാവ്: സൈനബ. ഭാര്യ: സൈഫുന്നിസ. ജൗഹർ അലി, ജസ്‌ന, മർജാന എന്നിവർ മക്കളാണ്.
മൃതദേഹം റിയാദിൽ ഖബറടക്കാനുള്ള പ്രവർത്തനങ്ങൾക്ക് സാമൂഹിക പ്രവർത്തകൻ മൊയ്‌തീൻ കുട്ടി, വി.എം. അഷറഫ്, മുസ്തഫ കുളത്തൂർ, അലി മണ്ണാർക്കാട്, റഫീഖ് എന്നിവർ നേതൃത്വം നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.