റിയാദ്: മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് മൈന്‍ ഡയമണ്ട്സ് ശ്രേണിയിലെ ‘നുവ’ വജ്രാഭരണ ശേഖരത്തിലെ ഏറ്റവും പുതിയ കളക്ഷന്‍ പുറത്തിറക്കി. വിവിധ പാറ്റേണുകളില്‍നിന്നും ആധുനിക ഡിസൈനുകളില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് രൂപകൽപന ചെയ്ത ‘നുവ’ ആഭരണ ശേഖരം അതിശയകരമായ ആവിഷ്കാരമാണ്. പ്രശസ്ത ബോളിവുഡ് താരവും മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ബ്രാന്‍ഡ് അംബാസഡറുമായ കരീന കപൂര്‍ ഖാനുമായി ചേർന്നാണ് ഏറ്റവും പുതിയ നുവ വജ്രാഭരണ കളക്ഷനുവേണ്ടിയുള്ള കാമ്പയിന് ആരംഭിച്ചത്.
വൈവിധ്യവും സമകാലികവും അമൂല്യവുമായ ഡിസൈനുകള്‍ രൂപകൽപന ചെയ്ത ഏറ്റവും പുതിയ ‘നുവ’ കളക്ഷനുകളില്‍ ടു-ഇന്‍-വണ്‍ മോതിരങ്ങള്‍, സിപ്പർ നെക്ലേസുകള്‍, ആധുനിക ഡിസൈനുകളിലുള്ള കമ്മലുകള്‍, വളകള്‍ എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്നു. സങ്കീർണമായി രൂപകൽപന ചെയ്ത ഇറ്റാലിയന്‍ ശൃംഖലകളിലുള്ള ആഭരണങ്ങളും പുതിയ കലക്ഷനിലുണ്ട്. ഞങ്ങളുടെ ഏറ്റവും പുതിയ ‘നുവ’ ആഭരണ കളക്ഷനുകള്‍ ആധുനിക ഡിസൈനുകളിലുള്ള, വൈവിധ്യമാര്‍ന്ന ആഭരണങ്ങളിലൂടെ സ്ത്രീകളുടെ ശക്തിയെയും സൗന്ദര്യത്തെയുമെല്ലാം പ്രചോദിപ്പിക്കുന്നതായി മലബാര്‍ ഗ്രൂപ് ചെയര്മാന് എം.പി. അഹമ്മദ് പറഞ്ഞു.
നുവ കളക്ഷൻസിലെ ഓരോ ആഭരണവും മുംബൈയിലെ മലബാറിന്റെ അത്യാധുനിക ഡയമണ്ട് ഡിസൈൻ സ്റ്റുഡിയോയിൽ അതിസൂക്ഷ്മതയോടെയും നൈപുണ്യത്തോടെയും രൂപകൽപന ചെയ്തവയാണ്. മിതമായ നിരക്കിൽ ലഭ്യമായ നുവ ശേഖരം, ലോകമെമ്പാടുമുള്ള ആഭരണപ്രേമികൾക്ക് കമനീയവും ആകർഷകവുമായ ഡയമണ്ട് ആഭരണങ്ങളുടെ ലഭ്യതയും ഉറപ്പുവരുത്തുന്നു. എക്സ്ചേഞ്ചിൽ 100 ശതമാനം മൂല്യം, ആഭരണങ്ങൾക്ക് ലൈഫ് ടൈം മെയിന്റനൻസ് എന്നിവ ഉൾകൊള്ളുന്നതാണ് മലബാർ പ്രോമിസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.