ദമ്മാം: നാടിെൻറ വികസനത്തിനും അഴിമതിരഹിത ഭരണത്തിനും വെൽഫെയർ പാർട്ടി സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്ന് വെൽഫെയർ പാർട്ടി കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി സ്വാലിഹ് കൊടപ്പന അഭ്യർഥിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രവാസി വെൽഫെയർ ദമ്മാം കോഴിക്കോട്-വയനാട് കമ്മിറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവെൻഷനിൽ മുഖ്യ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മുന്നോട്ടുവെക്കാൻ വികസന മാതൃക ഇല്ലാത്തത് കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനം നടത്തി വെൽഫെയർ പാർട്ടിയെ അനാവശ്യമായി വിമർശിക്കുന്നത്. ന്യൂനപക്ഷ ഭൂരിപക്ഷ വിഭാഗീയത ലക്ഷ്യംവെച്ച് വോട്ട് നേടാനുള്ള ഇത്തരം ഹീനശ്രമങ്ങളെ ജനം പുച്ഛിച്ചുതള്ളുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
തദ്ദേശ തെരഞ്ഞെടുപ്പിൽ ഇത്തവണ വെൽഫെയർ പാർട്ടി മികച്ച വിജയം കരസ്ഥമാക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പ്രസിഡൻറ് ജമാൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു. പ്രവാസി വെൽഫെയർ നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷബീർ ചാത്തമംഗലം ആശംസ പ്രസംഗം നടത്തി. സാദത്ത് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.