പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡൻറും സുപ്രീംകോടതി അഭിഭാഷകനുമായ അഡ്വ. ജോസ് ഏബ്രഹാം, ‘സേവ’ മെംബർ ഡോ. സോണിയ എന്നിവർക്ക് ജി.എം.എഫ് റിയാദ് ചാപ്റ്റർ സ്വീകരണം നൽകിയപ്പോൾ

പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡൻറിന് റിയാദിൽ സ്വീകരണം നൽകി

റിയാദ്: പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡൻറും സുപ്രീംകോടതി അഭിഭാഷകനുമായ അഡ്വ. ജോസ് ഏബ്രഹാം, ‘സേവ’ മെംബർ ഡോ. സോണിയ എന്നിവർക്ക് ഗൾഫ് മലയാളി ഫെഡറേഷൻ (ജി.എം.എഫ്​) റിയാദ് ചാപ്റ്റർ സ്വീകരണം നൽകി. മലസിലെ ചെറീസ് റെസ്​റ്റോറൻറിൽ നടന്ന ചടങ്ങിൽ പ്രവാസി സമൂഹം നേരിടുന്ന വിവിധ നിയമപ്രശ്നങ്ങളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും ചർച്ചകൾ നടന്നു.

പ്രവാസി മലയാളി സമൂഹം നേരിടുന്ന സങ്കീർണമായ നിയമപ്രശ്നങ്ങളെക്കുറിച്ചും അവ പരിഹരിക്കാൻ പ്രവാസി ലീഗൽ സെൽ നടത്തുന്ന ഇടപെടലുകളെക്കുറിച്ചും അഡ്വ. ജോസ് ഏബ്രഹാം വിശദീകരിച്ചു. പ്രവാസലോകത്തെ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളെയും പ്രായോഗിക ബുദ്ധിമുട്ടുകളെയും കുറിച്ച് ഡോ. സോണിയ സംസാരിച്ചു. റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ്​ ഷാജി മഠത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി മുസ്തഫ കുമരനെല്ലൂർ സ്വാഗതം ആശംസിച്ചു.

മുഖ്യപ്രഭാഷണങ്ങൾക്ക് ശേഷം നടന്ന ചോദ്യോത്തര വേളയിൽ പ്രവാസികളുടെ വിവിധ സംശയങ്ങൾക്ക് അതിഥികൾ മറുപടി നൽകി. സ്വീകരണ ചടങ്ങിൽ ജി.എം.എഫ് ഭാരവാഹികളായ അബ്​ദു അസീസ് പവിത്ര (നാഷനൽ കമ്മിറ്റി പ്രസിഡൻറ്​), ഹരികൃഷ്ണൻ (സെക്രട്ടറി), ഖമർബാനു ടീച്ചർ (വനിത വിങ്​), ഉണ്ണികൃഷ്ണൻ (ജോ. സെക്രട്ടറി), സുബൈർ കുമ്മിൾ, നിഷാദ്, ഷാനവാസ്‌, ജയൻ കൊടുങ്ങല്ലൂർ, സജീർ, അബ്​ദുൾസലാം, മുന്ന അയ്യുബ്, ഹിബ അബ്ദുൽസലാം, നൗഫൽ കോട്ടയം, റഫീഖ്, ഉണ്ണി കൊല്ലം എന്നിവർ സംബന്ധിച്ചു.

Tags:    
News Summary - Pravasi Legal Cell Global President received in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.