പ്രിയദർശിനി പബ്ലിക്കേഷൻ റിയാദ് ചാപ്റ്റർ സംഘടിപ്പിച്ച സർഗ സംവാദം മീഡിയ ഫോറം പ്രസിഡൻറ്​ അഷ്​റഫ്​ വേങ്ങാട്ട്​ ഉദ്​ഘാടനം ചെയ്യുന്നു

കനൽ മനുഷ്യരുടെ നോവുകൾ പങ്കുവെച്ച് പ്രിയദർശിനിയുടെ ‘സർഗ സംവാദം’

റിയാദ്: പ്രവാസത്തി​ന്റെ തീക്ഷ്ണാനുഭവങ്ങൾ കോറിയിട്ട ‘കനൽ മനുഷ്യർ’ എന്ന പുസ്തകത്തെ ആസ്പദമാക്കി പ്രിയദർശിനി പബ്ലിക്കേഷൻ റിയാദ് ചാപ്റ്റർ സർഗ സംവാദം സംഘടിപ്പിച്ചു. കെ.പി.സി.സി പബ്ലിക്കേഷൻ വിഭാഗത്തിന്റെ ‘എഴുത്തുകാരും പുസ്തകങ്ങളും’ എന്ന പരിപാടിയുടെ ഭാഗമായാണ് മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ നജിം കൊച്ചുകലുങ്ക് രചിച്ച ഈ കൃതി ചർച്ച ചെയ്തത്.

റിയാദ് മീഡിയ ഫോറം പ്രസിഡൻറ് അഷ്റഫ് വേങ്ങാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രവാസ ജീവിതത്തി​ന്റെ പൊള്ളുന്ന യാഥാർഥ്യങ്ങളും സൗദി അറേബ്യയിലെ ത​ന്റെ അനുഭവങ്ങളും എഴുത്തുകാരൻ ചടങ്ങിൽ പങ്കുവെച്ചു. അനുഭവക്കുറിപ്പുകളടങ്ങിയ പുസ്തക രചനയുടെ പശ്ചാത്തലവും അനുഭവങ്ങളും നജിം കൊച്ചുകലുങ്ക് വിവരിച്ചു.

വായനക്കാരും എഴുത്തുകാരനും നേരിട്ട് സംവദിച്ച വേദി പുസ്തകത്തിലെ പ്രമേയങ്ങളെ കൂടുതൽ ആഴത്തിൽ വിശകലനം ചെയ്തു. പ്രിയദർശിനി പബ്ലിക്കേഷൻ സൗദി കോഓഡിനേറ്റർ നൗഫൽ പാലക്കാടൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അക്കാദമിക് കൗൺസിൽ അംഗം നാദിർഷ റഹ്മാൻ സ്വാഗതവും സക്കീർ ദാനത്ത് നന്ദിയും പറഞ്ഞു.

ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സലിം കളക്കര, ഷിഹാബ് കൊട്ടുകാട്, അബ്​ദുള്ള വല്ലാഞ്ചിറ, നാസർ കാരന്തൂർ, റഫീഖ് പന്നിയങ്കര, നാസർ കാരക്കുന്ന്, രഘുനാഥ്‌ പറശ്ശിനിക്കടവ്, ജയൻ കൊടുങ്ങല്ലൂർ, നിഖില, ഖമർ ഭാനു അബ്​ദുസ്സലാം, മുഹമ്മദലി മണ്ണാർക്കാട്,സിദ്ധിഖ് കല്ലുപറമ്പൻ, ജലീൽ ആലപ്പുഴ, സത്താർ താമരത്ത്, സലിം പള്ളിയിൽ, സൈഫുന്നിസ സിദ്ധിഖ് തുടങ്ങിയവർ ചർച്ചയിൽ സംസാരിച്ചു.

പുസ്തകത്തിലെ പ്രധാന കഥാപാത്രമായ സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട്, ആസ്വാദനക്കുറിപ്പ് തയാറാക്കിയ നിഖില സമീർ, രചയിതാവ് എന്നിവരടങ്ങിയ പാനലുമായി സദസി​ന്റെ പ്രത്യേക മുഖാമുഖം സെഷനും നടന്നു. ഹിബ അബ്​ദുസ്സലാം ബാലചന്ദ്രൻ ചുള്ളിക്കാടി​ന്റെ ഗസൽ എന്ന കവിത ചൊല്ലി. സുരേഷ് ശങ്കർ, ഷിബു ഉസ്മാൻ, ജോൺസൺ മാർക്കോസ്, ജംഷാദ് തുവ്വൂർ, നാസർ വലപ്പാട്, ഷറഫ് ചിറ്റൻ, സി.ഡി. മുജീബ്, സന്തോഷ് ബാബു, സമീർ മാളിയേക്കൽ, ശറഫുദ്ധീൻ വാഴക്കാട് എന്നിവർ ചർച്ചാവേദിയിൽ സംബന്ധിച്ചു.

Tags:    
News Summary - Priyadarshini Publication Riyadh Chapter Sarga Samvadham

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.