സൗദിയിൽ ഏഴ് പ്രവിശ്യകളിൽ മഴ തുടരുന്നു; കിഴക്കൻ പ്രവിശ്യയിൽ മഞ്ഞിന് സാധ്യതയെന്ന് മുന്നറിയിപ്പ്

റിയാദ്: സൗദി അറേബ്യയിലെ ഏഴ് പ്രധാന പ്രവിശ്യകളിൽ വരുംദിവസങ്ങളിലും ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കൻ അതിർത്തി പ്രവിശ്യ, അൽ-ജൗഫ്, തബൂക്ക്, ഹാഇൽ, മദീന, മക്ക, അൽ ബാഹ എന്നീ പ്രദേശങ്ങളിലാണ് മഴ പെയ്യുന്നത്.

മഴയോടൊപ്പം തന്നെ ഈ മേഖലകളിൽ ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യതയുണ്ട്. ഇതിനുപുറമെ റിയാദ്, അൽ-ഖസീം പ്രവിശ്യകളുടെ ചില ഭാഗങ്ങളിലും കാറ്റും പൊടിയും ദൃശ്യപരതയെ ബാധിച്ചേക്കാം.

കിഴക്കൻ പ്രവിശ്യയുടെ ചില ഭാഗങ്ങളിലും രാജ്യത്തി​ന്റെ തെക്കുപടിഞ്ഞാറൻ മലനിരകളിലും മഞ്ഞു വീഴ്ചയുണ്ടാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്രം അറിയിച്ചു. ചെങ്കടലി​െൻറ വടക്കൻ, മധ്യ ഭാഗങ്ങളിൽ കാറ്റി​ന്റെ വേഗത മണിക്കൂറിൽ 10-25 കി.മീ ആയിരിക്കും. എന്നാൽ തെക്കൻ ഭാഗങ്ങളിൽ ഇത് 20-45 കി.മീ വരെ ഉയരാം. ബാബ് അൽ-മന്ദബ് കടലിടുക്ക് ഭാഗത്തേക്ക് കാറ്റി​െൻറ വേഗത മണിക്കൂറിൽ 55 കി.മീ വരെ എത്താൻ സാധ്യതയുണ്ട്.

Tags:    
News Summary - Rain continues in seven provinces in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.