പുതിയഘട്ടം സൗദിവത്​കരണം: തൊഴിൽ നഷ്​ടപ്പെടുക 12 ലക്ഷം വിദേശികൾക്ക്​

ജിദ്ദ: സൗദി അറേബ്യയിലെ സ്വദേശിവത്​കരണത്തി​​​െൻറ ഇൗ മാസം ആരംഭിച്ച ഘട്ടത്തിൽ തൊഴിൽ നഷ്​ടപ്പെടാൻ പോകുന്നത്​ 12 ലക്ഷം വിദേശികൾക്ക്​. ചില്ലറ, മൊത്ത വിൽപന രംഗത്തെ 12 തൊഴിൽ മേഖലകളിലാണ്​ സെപ്​റ്റംബർ 11 ന്​ സ്വദേശിവത്​കരണം ആരംഭിച്ചത്​. മൂന്നുഘട്ടങ്ങളിലായി ഇതു നടപ്പാക്കും. ഇതുവഴി 12,28,605 തസ്​തികകളിൽ സ്വദേശികളെ നിയമിക്കുകയാണ്​ തൊഴിൽ മ​ന്ത്രാലയത്തി​​​െൻറ ലക്ഷ്യം. നിലവിൽ വ്യാപകമായി വിദേശികൾ തൊഴിലെട​ുക്കുന്ന ഇൗ രംഗ​ത്തേക്ക്​ സ്വദേശികളെ സജ്ജരാക്കാൻ മന്ത്രാലയത്തി​​​െൻറ നേതൃത്വത്തിൽ ഉൗർജിത പരിശീലന പരിപാടികൾ പുരോഗമിക്കുകയാണ്​.

കാർ, മോ​േട്ടാർബൈക്ക്​ ഷോറൂമുകൾ, പുരുഷൻമാർക്കും കുട്ടികൾക്കുമുള്ള റെഡിമെയ്​ഡ്​ വസ്​ത്രശാലകൾ, ഒാഫീസ്​^ഗാർഹിക ഫർണിച്ചർ കടകൾ തുടങ്ങിയവയിലാണ്​ ആദ്യഘട്ടത്തിൽ സ്വദേശിവത്​കരണം തുടങ്ങിയത്​. മലയാളികൾ ഉൾപ്പെടെ പതിനായിരക്കണക്കിന്​ വിദേശികൾ തൊഴിലെടുക്കുന്ന റെഡിമെയ്​ഡ്​ വസ്​ത്ര ശാലകൾ പലതും ഇപ്പോൾ പൂട്ടിക്കിടക്കുകയാണ്​.

ഭാഗികമായി പ്രവർത്തിക്കുന്ന കടകളിൽ പുതിയ സ്​റ്റോക്ക്​ എടുക്കുന്നില്ല. ഉള്ളവ തന്നെ വൻ വിലക്കുറവിൽ വിറ്റഴിക്കുകയാണ്​. സ്വദേശിവത്​കരണം പാലിച്ചിട്ടുണ്ടോ എന്ന്​ ഉറപ്പുവരുത്താൻ കടകളിൽ തൊഴിൽ മന്ത്രാലയത്തി​​​െൻറ വ്യാപക പരിശോധന രാജ്യമെങ്ങും നടക്കുന്നുണ്ട്​. ദേശീയദിനാവധി കഴിയുന്നതോടെ പരിശോധന കൂടുതൽ കർശനമാകും. ഇൗ സ്​ഥാപനങ്ങളിൽ മൊത്തം 17 ലക്ഷത്തോളം പേർ​ തൊഴിലെടുക്കുന്നുവെന്നാണ്​ മന്ത്രാലയത്തി​​​െൻറ കണക്ക്​.

ഇതി​​​െൻറ 74 ശതമാനവും, അഥവാ 12 ലക്ഷത്തിന്​ അടുത്ത്​ വിദേശികളാണ്​. ചിലയിടങ്ങളിൽ സ്വദേശിവത്​കരണത്തിൽ നേരിയ ഇളവുകൾ അനുവദിച്ചിട്ടുണ്ടെങ്കിലും ആത്യന്തികമായി ഇത്രയും തൊഴിലുകളിൽ വരുംമാസങ്ങളിൽ സ്വദേശികൾ മാത്രമാകും.
ജനറൽ അതോറിറ്റി ഫോർ സ്​റ്റാറ്റിസ്​റ്റിക്​സി​​​െൻറ കണക്കുകൾ പ്രകാരം 95,298 കാർ, ബൈക്ക്​ ഷോറൂമുകളാണ്​ രാജ്യത്തുള്ളത്​. ഇവിടങ്ങളിൽ ഏഴരലക്ഷത്തോളം വിദേശികൾ ജോലിക്കുണ്ട്​. ഇൗ രംഗത്ത്​ 21 ശതമാനം മാത്രമാണ്​ നിലവിൽ സ്വദേശികളുടെ തോത്​.
ഒക്​ടോബറോടെ ഇലക്​ട്രിക്​, ഇ​ലക്​ട്രോണിക്​ ​രംഗത്തേക്കും സ്വദേശിവത്​കരണ നടപടികൾ കടക്കും. മൊബൈൽ രംഗത്ത്​ സ്വദേശിവത്​കരണം ഉണ്ടായപ്പോൾ മലയാളികൾ ഉൾപ്പെടെയുള്ളവർ തിരിഞ്ഞത്​ ഇലക്​ട്രോണിക്​സ്​ മേഖലയിലേക്കായിരുന്നു.

Tags:    
News Summary - localization-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.