സ്വദേശിവത്കരണത്തിന് തൊഴില്‍ മന്ത്രാലയം അഞ്ചിന പരിപാടി പ്രഖ്യാപിച്ചു

റിയാദ്: സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം ഊർജിതമാക്കാന്‍ തൊഴില്‍ മന്ത്രാലയം അഞ്ചിന പരിപാടി പ്രഖ്യാപിച്ചു. സ്വദേശി യുവതി^യുവാക്കളെ തൊഴിൽ മേഖലയിലേക്ക് ആകര്‍ഷിക്കുന്ന പരിപാടിക്ക്  വകുപ്പ്​ മന്ത്രി ഡോ. അലി അല്‍ഗഫീസ് അംഗീകാരം നല്‍കിയതായി മാനവ വിഭവ ശേഷി ഫണ്ട് മേധാവി ഡോ. സാലിഹ് ബിന്‍ അബ്​ദുറഹ്​മാന്‍ അല്‍ഉമര്‍ പറഞ്ഞു. തൊഴില്‍ മന്ത്രാലയ ആസ്ഥാനത്ത് ചൊവ്വാഴ്​ച  ചേർന്ന യോഗത്തിലാണ് പദ്ധതി  പ്രഖ്യാപനം നടന്നത്.
തൊഴില്‍ വിപണിയില്‍ സ്വദേശി  അനുപാതം ഉയര്‍ത്തുകയാണ്​ അഞ്ചിന പരിപാടിയുടെ ലക്ഷ്യം. 

സ്വദേശികളുടെ സ്വതന്ത്ര ബിസിനസിന് പ്രോല്‍സാഹനം നല്‍കുകയും സാമൂഹ്യസുരക്ഷ ഉറപ്പുവരുത്തുകയുമാണ് ഒന്നാമത്തെ ഇനം. ഉല്‍പാദനം, വികസനം എന്നീ മേഖലയില്‍ സ്വതന്ത്രമായി ജോലി ചെയ്യുന്നവര്‍ക്ക് തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രാലയം അംഗീകാരവും പ്രോല്‍സാഹനവും നല്‍കും. സ്വദേശികളുടെ പാർട്​ ടൈം ജോലിക്ക് പ്രോല്‍സാഹനം നല്‍കുന്നതാണ് രണ്ടാമത്തെ പരിപാടി. സ്വദേശികള്‍ക്ക് കൂടുതല്‍ സ്വതന്ത്രമായി ജോലി ചെയ്യാനുള്ള അവസരം തുറക്കുക, സ്വദേശികളെ നിയമിക്കുന്നതിലൂടെ സ്ഥാപനങ്ങള്‍ക്കുണ്ടാവുന്ന അധിക ബാധ്യത കുറക്കുക എന്നിവ പാർട്​ ടൈം നിയമനത്തിലൂടെ സാധിക്കും. 

കൂടാതെ ജോലി സമയത്തി​​െൻറ ശതമാനമനുസരിച്ച് ‘ഗോസി’യില്‍ അംഗത്വവും നല്‍കും. സ്വദേശികളെ ജോലിക്ക് നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം നല്‍കുന്ന സഹായമാണ് മൂന്നാമത്തെ ഇനം. വനിത ജോലിക്കാരുടെ കുഞ്ഞുങ്ങള്‍ക്ക് ആവശ്യമായ ‘ബേബി കെയര്‍ സ​െൻറര്‍’ തുറന്ന് വനിത ജോലി പ്രോല്‍സാഹിപ്പിക്കുന്ന ‘ഖുര്‍റ’ എന്നതാണ് നാലാമത്തെ ഇനം. ജോലിക്കാര്‍ക്ക്, പ്രത്യേകിച്ചും വനിത ജോലിക്കാര്‍ക്ക് ഗതാഗത സൗകര്യമേര്‍പ്പെടുത്തുന്ന ‘വുസൂല്‍’ എന്നതാണ് അഞ്ചാമത്തെ ഇനം. വിവാഹിതരായ വനിതകളെ ജോലിയില്‍ പിടിച്ചുനിര്‍ത്താന്‍ ഇത്തരം പരിപാടികള്‍ ഉപകരിക്കുമെന്നാണ് മന്ത്രാലയം പ്രതീക്ഷിക്കുന്നത്.

Tags:    
News Summary - localization-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.