റി​യാ​ദ്​ ഒ.​ഐ.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല അം​ഗ​ത്വ കാ​മ്പ​യി​ൻ ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങ്​

കോഴിക്കോട് ജില്ല ഒ.ഐ.സി.സി അംഗത്വകാമ്പയിന് തുടക്കം

റിയാദ്: ഒ.ഐ.സി.സി കോഴിക്കോട് ജില്ല റിയാദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെംബർഷിപ് കാമ്പയിൻ ആരംഭിച്ചു. ബത്ഹ ലുഹ ഓഡിറ്റോറിയത്തിൽ നടന്ന പ്രവർത്തക സംഗമത്തിലാണ് അംഗത്വ വിതരണം ആരംഭിച്ചത്. സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡൻറ് മുഹമ്മദലി മണ്ണാർക്കാട് ഉദ്ഘാടനം ചെയ്തു.

ജില്ല പ്രസിഡൻറ് എം.ടി. ഹർഷാദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അശ്റഫ് മേച്ചേരി ആമുഖ പ്രഭാഷണം നടത്തി. സെൻട്രൽ കമ്മിറ്റി ട്രഷററും മെംബർഷിപ് കൺവീനറുമായ നവാസ് വെള്ളിമാടുകുന്ന് മുഖ്യപ്രഭാഷണം നടത്തി.

സെൻട്രൽ കമ്മിറ്റി മീഡിയ കൺവീനർ ഷഫീഖ് കിനാലൂർ, സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് രഘുനാഥ് പറശ്ശിനിക്കടവ്, ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി റഷീദ് കൊളത്തറ, നാദിർഷ റഹ്മാൻ, ജില്ല ഭാരവാഹികളായ സഫാദ് അത്തോളി, നാസർ മാവൂർ, ഹാറൂൺ കൊടിയത്തൂർ, ജബ്ബാർ കക്കാട്, അനീഷ് അബ്ദുല്ല എന്നിവർ സംസാരിച്ചു. സെക്രട്ടറി റഫീഖ് എരഞ്ഞിമാവ് സ്വാഗതവും സൻജ്ജീർ കോളിയോട്ട് നന്ദിയും പറഞ്ഞു.മെംബർഷിപ് കാമ്പയിൻ വിതരണോദ്ഘാടനം മുല്ലവീട്ടിൽ ഹസ്സൻകോയ, അബൂബക്കർ എന്നിവർക്ക് അംഗത്വം നൽകി ജില്ല പ്രസിഡൻറ് എം.ടി. ഹർഷാദ് നിർവഹിച്ചു. ഉമർ ഷരീഫ്, ജോൺ കക്കയം, പി. മുഹമ്മദ് ഇഖ്ബാൽ, എൻ.കെ. ഷമീം, മുഹമ്മദ് സാദിഖ് വലിയപറമ്പ്, മാസിൻ മുഹമ്മദ് ചെറുവാടി, നിഷാദ് ഗോതമ്പ റോഡ്, ഷംസു കോക്കല്ലൂർ, ഫൈസൽ കക്കാട്, അശ്റഫ് കോക്കല്ലൂർ, ഹാരിസ് മാവൂർ, എം.സി. രിഫായി, അബ്ദുൽ അസീസ്, മൊയ്തീൻ കളരാന്തിരി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Tags:    
News Summary - Kozhikode district OICC membership campaign has started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.