ജി​ദ്ദ കോ​ട്ട​ക്ക​ൽ മ​ണ്ഡ​ലം കെ.​എം.​സി.​സി വ​ർ​ക്കി​ങ് ക​മ്മി​റ്റി യോ​ഗം ജാ​ഫ​ർ നീ​റ്റു​കാ​ട്ടി​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

കു​റ്റി​പ്പു​റം-​ഗു​രു​വാ​യൂ​ർ റെ​യി​ൽ​പാ​ത യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണം -കോ​ട്ട​ക്ക​ൽ കെ.​എം.​സി.​സി

ജി​ദ്ദ: കേ​ര​ള​ത്തി​ലെ പ്ര​മു​ഖ വ്യാ​പാ​ര, വാ​ണി​ജ്യ കേ​ന്ദ്ര​ങ്ങ​ളാ​യ കോ​ഴി​ക്കോ​ടി​നെ​യും എ​റ​ണാ​കു​ള​ത്തെ​യും ത​മ്മി​ൽ എ​ളു​പ്പ​ത്തി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന​തി​നും മ​ല​ബാ​റി​ലെ ട്രെ​യി​ൻ യാ​ത്രാ ബു​ദ്ധി​മു​ട്ട് പ​രി​ഹ​രി​ക്കാ​നും കു​റ്റി​പ്പു​റം- ഗു​രു​വാ​യൂ​ർ റെ​യി​ൽ​പാ​ത യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണ​മെ​ന്ന് ജി​ദ്ദ കോ​ട്ട​ക്ക​ൽ മ​ണ്ഡ​ലം കെ.​എം.​സി.​സി വ​ർ​ക്കി​ങ് ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. മ​ല​ബാ​റി​ലെ ജ​ന​ങ്ങ​ൾ​ക്ക് ത​ല​സ്ഥാ​ന ന​ഗ​രി​യാ​യ തി​രു​വ​ന​ന്ത​പു​ര​ത്ത് വേ​ഗ​ത്തി​ൽ എ​ത്തി​ച്ചേ​രാ​ൻ ഈ ​പാ​ത വ​ള​രെ സ​ഹാ​യ​ക​ര​മാ​ണെ​ന്ന് യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​തോ​ടൊ​പ്പം കേ​ര​ള​ത്തി​ലെ പ്ര​ധാ​ന തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ളാ​യ ഗു​രു​വാ​യൂ​ർ, കാ​ടാ​മ്പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് വ​രു​ന്ന ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്കും കോ​ട്ട​ക്ക​ൽ ആ​ര്യ​വൈ​ദ്യ​ശാ​ല ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് ചി​കി​ത്സ​ക്കു വ​രു​ന്ന രോ​ഗി​ക​ൾ​ക്കും വേ​ഗ​ത്തി​ൽ എ​ത്തി​ച്ചേ​രാ​നും പ്ര​സ്തു​ത റെ​യി​ൽ​പാ​ത വ​ള​രെ സ​ഹാ​യ​ക​ര​മാ​വു​മെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. കേ​ര​ള​ത്തി​ലെ യാ​ത്രാ ബു​ദ്ധി​മു​ട്ട് പ​രി​ഹ​രി​ക്കാ​ൻ കൂ​ടു​ത​ൽ വ​ന്ദേ ഭാ​ര​ത് ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്നും യോ​ഗം കേ​ന്ദ്ര സ​ർ​ക്കാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. റ​മ​ദാ​നു​ശേ​ഷം മ​ണ്ഡ​ല​ത്തി​ലെ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി ഏ​ക​ദി​ന ക്യാ​മ്പ് ന​ട​ത്താ​നും പ​ഠ​ന, വി​നോ​ദ യാ​ത്ര​ക​ൾ സം​ഘ​ടി​പ്പി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

ജാ​ഫ​ർ നീ​റ്റു​കാ​ട്ടി​ൽ വ​ളാ​ഞ്ചേ​രി യോ​ഗം ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ൻ​റ്‌ മൊ​യ്തീ​ൻ എ​ട​യൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹം​ദാ​ൻ ബാ​ബു കോ​ട്ട​ക്ക​ൽ, അ​ൻ​വ​ർ സാ​ദ​ത്ത് കു​റ്റി​പ്പു​റം, ഷാ​ജ​ഹാ​ൻ പൊ​ന്മ​ള, സൈ​നു​ദ്ദീ​ൻ കോ​ട​ഞ്ചേ​രി, കു​ഞ്ഞാ​ലി കു​മ്മാ​ളി​ൽ, ശ​രീ​ഫ് കൂ​ര്യാ​ട്, അ​ഹ്‌​മ​ദ്‌ കു​ട്ടി കാ​വ​തി​കു​ളം തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി നാ​ണി ഇ​സ്ഹാ​ഖ് മാ​സ്റ്റ​ർ സ്വാ​ഗ​ത​വും സ​മ​ദ​ലി വ​ട്ട​പ്പ​റ​മ്പ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Kottakal K. M.C.C about Kuttipuram-Guruvayur railway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.