ജിദ്ദ: കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി നടപ്പാക്കിക്കൊണ്ടിരിക്കുന്ന കുടുംബസുരക്ഷ പദ്ധതിയിലേക്ക് നെല്ലിക്കുത്ത് ഏരിയ കെ.എം.സി.സി പ്രവർത്തകരുടെ അപേക്ഷഫോറങ്ങൾ നൽകി. ജിദ്ദയിൽനിന്ന് അംഗങ്ങളായ പ്രവർത്തകരുടെ രേഖകൾ ഏരിയ ചെയർമാൻ പി.ടി. അഫ്നാസിൽനിന്ന് മഞ്ചേരി മണ്ഡലം പ്രസിഡൻറ് കെ.പി. ഇബ്രാഹിം ഏറ്റുവാങ്ങി. ഷമീൽ ബാബു കാരക്കാടൻ, നിസാർ കാരക്കാടൻ, സി.ടി. തുഫൈൽ, സി.പി. ഉമർ, മൂസാൻ പതിയൻ, പി.കെ. സലീം തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.