റിയാദ്: സൗദി അറേബ്യയുടെ തനതായ വാസ്തുവിദ്യ ശൈലികൾ കെട്ടിട നിർമാണത്തിൽ ഉൾപ്പെടുത്തുന്ന പദ്ധതിയുടെ നാലാം ഘട്ടത്തിന് തുടക്കമായി.
റിയാദ്, മക്ക, വടക്കൻ അതിർത്തി മേഖലകൾ, തബൂക്ക് നഗരം എന്നിവയുൾപ്പെടെ നിരവധി നഗരങ്ങളിലും ഗവർണറേറ്റുകളിലുമാണ് പുതിയ ഘട്ടത്തിൽ റെസിഡൻഷ്യൽ, കൊമേഴ്സ്യൽ ഡിസൈൻ മാർഗനിർദ്ദേശങ്ങൾ നടപ്പാക്കുന്നത്. സൗദി വിഷൻ 2030-െൻറ ലക്ഷ്യങ്ങൾക്ക് അനുസൃതമായി ദേശീയ നഗര ഐഡന്റിറ്റി വർധിപ്പിക്കുക, ജീവിതനിലവാരം മെച്ചപ്പെടുത്തുക, നഗര ഭൂപ്രകൃതിക്ക് പൈതൃകത്തിെൻറ സ്പർശം നൽകുക എന്നീ ലക്ഷ്യങ്ങളോടെ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറ നിർദേശപ്രകാരം കഴിഞ്ഞ മാർച്ചിലാണ് ഈ പദ്ധതിക്ക് തുടക്കമിട്ടത്.
സൗദിയുടെ ഭൂമിശാസ്ത്രപരവും സാംസ്കാരികവുമായ സവിശേഷതകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തയാറാക്കിയ 19 വാസ്തുവിദ്യാ ശൈലികളാണ് ഈ പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ട കെട്ടിട പൈതൃകത്തെ പ്രതിഫലിപ്പിക്കുന്ന ചരിത്ര പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ശൈലികൾ രൂപപ്പെടുത്തിയത്. തിഹാമ താഴ്വരകൾ, തബൂക്ക് തീരം, ബിഷയിലെ മരുഭൂമി പ്രദേശങ്ങൾ, ഫറാസാൻ ദ്വീപുകൾ എന്നിവിടങ്ങളിലെ തനത് വാസ്തുവിദ്യയും മദീന ഗ്രാമപ്രദേശങ്ങൾ, അസീർ ഉയർന്ന പ്രദേശങ്ങൾ, കിഴക്കൻ നജ്ദ് എന്നിവിടങ്ങളിലെ നിർമാണ രീതികളും നാലാം ഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുന്ന പ്രദേശങ്ങളിൽ ഉൾപ്പെടുന്നുണ്ട്.
ഓരോ പ്രദേശത്തിെൻറയും സാംസ്കാരിക തനിമ നിലനിർത്തിക്കൊണ്ട് ഘട്ടം ഘട്ടമായാണ് ഈ ശൈലികൾ നഗരങ്ങളിൽ നടപ്പാക്കി വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.