യു.ഡി.എഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ ജുബൈലിൽ നടന്ന തെരഞ്ഞെടുപ്പ് വിജയാഘോഷം
ജുബൈൽ: യു.ഡി.എഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ ജുബൈലിൽ ആവേശകരമായ വിജയാഘോഷം സംഘടിപ്പിച്ചു. ജുബൈൽ സ്പൈസ് റെസ്റ്റോറൻറിൽ നടന്ന പരിപാടിയിൽ ഒ.ഐ.സി.സി, കെ.എം.സി.സി പ്രവർത്തകരും തെരഞ്ഞെടുപ്പിൽ പിന്തുണ നൽകിയ പ്രവാസി വെൽഫെയർ പ്രവർത്തകർ ഉൾപ്പെടെയുള്ളവരും വലിയ ആവേശത്തോടെ പങ്കെടുത്തു.
കേക്ക് മുറിച്ചും ലഡു വിതരണം ചെയ്തും മുദ്രാവാക്യങ്ങൾ വിളിച്ചുമാണ് പ്രവർത്തകർ വിജയലഹരി പങ്കിട്ടത്. കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ചെയർമാൻ ഹമീദ് പയ്യോളി പരിപാടി ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി ജുബൈൽ ആക്ടിങ് പ്രസിഡൻറ് അൻഷാദ് ആദം അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി വിൽസൺ പാനായിക്കുളം ആമുഖ പ്രഭാഷണം നടത്തി.
സാധാരണക്കാരുടെ പ്രശ്നങ്ങൾ അവഗണിച്ചും ധൂർത്തും അഹങ്കാരവും മുഖമുദ്രയാക്കിയും മുന്നോട്ട് പോയ ഭരണകൂടത്തിനുള്ള ജനങ്ങളുടെ താക്കീതാണ് ഈ വിധിയെഴുത്തെന്ന് ചടങ്ങിൽ സംസാരിച്ചവർ പറഞ്ഞു.
നസീർ തുണ്ടിൽ, വിൽസൺ തടത്തിൽ, മുഹമ്മദലി തളിക്കുളം, വൈശാഖ്, ഷമീം, അജ്മൽ താഹ, എൻ.പി റിയാസ്, ആഷിഖ്, അബ്ദുൽ റഊഫ്, ശിഹാബ് മങ്ങാടൻ, നിതിൻ, നിയാസ് നാരകത്ത് എന്നിവർ ചടങ്ങിൽ സംസാരിച്ചു. പി.എം.ആർ. ആസിഫ്, ഫൈറൂസ്, ബിച്ചു, മുനവ്വർ, ഇല്യാസ്, ജാഫർ, ബെൻസൺ, മുബാറക്, വിവേക്, വിപിൻ കുമാർ തുടങ്ങിയവർ പരിപാടിയിൽ സന്നിഹിതരായിരുന്നു. റിനു, അൻസാരി, മുർതദ, മഹേഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കെ.എം.സി.സി ആക്ടിങ് ജനറൽ സെക്രട്ടറി റിയാസ് ബഷീർ സ്വാഗതവും ഒ.ഐ.സി.സി ട്രഷറർ അരുൺ കല്ലറ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.