ധ്രു​വീ​ക​ര​ണ രാ​ഷ്​​ട്രീ​യ​ത്തി​ന് കേ​ര​ളം ന​ൽ​കി​യ ക​ന​ത്ത തി​രി​ച്ച​ടി -പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജു​ബൈ​ൽ

ജു​ബൈ​ൽ: സി.​പി.​എ​മ്മി​െൻറ​യും ബി.​ജെ.​പി​യു​ടെ​യും വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ രാ​ഷ്​​ട്രീ​യ​ത്തി​ന് കേ​ര​ളീ​യ സ​മൂ​ഹം ന​ൽ​കി​യ ക​ന​ത്ത പ്ര​ഹ​ര​മാ​ണ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​മെ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജു​ബൈ​ൽ റീ​ജ​ന​ൽ ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​ട​തു​പ​ക്ഷ​ത്തി​െൻറ മു​സ്‌​ലിം അ​പ​ര​വ​ത്ക​ര​ണ ത​ന്ത്ര​ങ്ങ​ളെ​യും ബി.​ജെ.​പി​യു​ടെ വം​ശീ​യ രാ​ഷ്​​ട്രീ​യ​ത്തെ​യും മ​ല​യാ​ളി വോ​ട്ട​ർ​മാ​ർ പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്.

തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ വി​ജ​യി​ക്കാ​ൻ സം​ഘ്പ​രി​വാ​ർ ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ ന​ട​ത്തി​പ്പോ​രു​ന്ന അ​പ​ര​വ​ത്ക​ര​ണ-​ധ്രു​വീ​ക​ര​ണ രാ​ഷ്​​ട്രീ​യം ത​ന്നെ​യാ​ണ് എ​ളു​പ്പ​വ​ഴി​യെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​യി​രു​ന്നു സി.​പി.​എം. എ​ന്നാ​ൽ ഇ​ത് ആ​ത്യ​ന്തി​ക​മാ​യി സി.​പി.​എ​മ്മി​ന് ന​ഷ്​​ട​ക്ക​ച്ച​വ​ട​മാ​ണെ​ന്നും ബി.​ജെ.​പി​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്കു​ള്ള രാ​ഷ്​​ട്രീ​യ നി​ക്ഷേ​പ​മാ​യി​രി​ക്കു​മെ​ന്നു​മു​ള്ള പ്ര​വാ​സി വെ​ൽ​ഫെ​യ​ർ അ​ട​ക്ക​മു​ള്ള​വ​രു​ടെ മു​ന്ന​റി​യി​പ്പു​ക​ൾ ശ​രി​വെ​ക്കു​ന്ന​താ​ണ് തി​ര​ഞ്ഞെ​ടു​പ്പ് ഫ​ലം. സാ​മൂ​ഹി​ക സ​ഹ​വ​ർ​ത്തി​ത്വ​വും സാ​ഹോ​ദ​ര്യ​വും ഊ​ട്ടി​യു​റ​പ്പി​ക്കു​വാ​നു​ള്ള ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​ക​യും വോ​ട്ട​ർ​മാ​ർ ത​ങ്ങ​ളി​ൽ അ​ർ​പ്പി​ച്ച വി​ശ്വാ​സ​ത്തോ​ട് നീ​തി പു​ല​ർ​ത്താ​ൻ സാ​ധി​ക്കു​ക​യും വേ​ണം.

ജ​ന​വി​ധി​യു​ടെ വി​ശാ​ല​മാ​യ താ​ല്പ​ര്യ​ങ്ങ​ളെ ഉ​ൾ​ക്കൊ​ണ്ടു​കൊ​ണ്ട് ഭ​ര​ണം ന​ട​ത്താ​ൻ യു.​ഡി.​എ​ഫി​ന് സാ​ധി​ക്ക​ട്ടെ എ​ന്നും ക​മ്മി​റ്റി ആ​ശം​സി​ച്ചു.

Tags:    
News Summary - Kerala has given a major blow to the politics of polarisation - Expatriate Welfare Jubail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.