റി​യാ​ദി​ൽ സം​ഘ​ടി​പ്പി​ച്ച ‘പാ​ട്രി​യേ​റ്റ്’ സി​നി​മ​യു​ടെ മെ​ഗാ ഫാ​ൻ​സ് ഷോ​യി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

റി​യാ​ദി​ൽ ആ​വേ​ശ​മാ​യി ‘പാ​ട്രി​യേ​റ്റ്’ മെ​ഗാ ഫാ​ൻ​സ് ഷോ

​റി​യാ​ദ്: മ​മ്മൂ​ട്ടി ഫാ​ൻ​സ്‌ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ റി​യാ​ദ് ക​മ്മി​റ്റി​യും ചാ​ക്കോ​ച്ച​ൻ ലൗ​വേ​ഴ്സ് ആ​ൻ​ഡ്​ ഫ്ര​ണ്ട്‌​സ് റി​യാ​ദും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ‘പാ​ട്രി​യേ​റ്റ്’ സി​നി​മ​യു​ടെ മെ​ഗാ ഫാ​ൻ​സ് ഷോ ​റി​യാ​ദി​ലെ റീ​ൽ സി​നി​മാ​സി​ൽ അ​ര​ങ്ങേ​റി. ര​ണ്ട് സ​മ​യ​ങ്ങ​ളി​ലാ​യി ന​ട​ന്ന ഷോ​യി​ൽ സി​നി​മാ​പ്രേ​മി​ക​ളു​ടെ വ​ലി​യ പ​ങ്കാ​ളി​ത്ത​മാ​ണ് ഉ​ണ്ടാ​യ​ത്. വ​ർ​ത്ത​മാ​ന​കാ​ല​ത്തും ഭാ​വി​യി​ലും സ​മൂ​ഹം അ​ഭി​മു​ഖീ​ക​രി​ക്കേ​ണ്ടി വ​രു​ന്ന സ​ങ്കീ​ർ​ണ​മാ​യ വി​ഷ​യ​ങ്ങ​ളെ മ​നോ​ഹ​ര​മാ​യി ദൃ​ശ്യ​വ​ൽ​ക്ക​രി​ച്ച മ​ഹേ​ഷ് നാ​രാ​യ​ണ​ൻ ചി​ത്രം പ്രേ​ക്ഷ​ക​ർ​ക്കി​ട​യി​ൽ വ​ൻ പ്ര​ശം​സ നേ​ടി.

ചി​ത്ര​ത്തി​ൽ മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ എ​ന്നി​വ​രോ​ടൊ​പ്പം കു​ഞ്ചാ​ക്കോ ബോ​ബ​ൻ, ഫ​ഹ​ദ് ഫാ​സി​ൽ എ​ന്നി​വ​രും മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വെ​ച്ച​ത്. ഇ​ജാ​സ് ബി​നു ഏ​കോ​പ​നം നി​ർ​വ​ഹി​ച്ച പ​രി​പാ​ടി​ക്ക് മ​മ്മൂ​ട്ടി ഫാ​ൻ​സ്‌ റി​യാ​ദ് ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ നൗ​ഷാ​ദ് ചി​റ്റാ​ർ, ചാ​ക്കോ​ച്ച​ൻ ലൗ​വേ​ഴ്സ് പ്ര​സി​ഡ​ൻ​റ്​ അ​ല​ക്സ്‌ കൊ​ട്ടാ​ര​ക്ക​ര, കോ​ഓ​ഡി​നേ​റ്റ​ർ സി​യാ​ദ്, സെ​ക്ര​ട്ട​റി സ​ജീ​ർ ചി​ത​റ, അ​രു​ൺ, ദീ​പു, മ​മ്മൂ​ട്ടി ഫാ​ൻ​സ്‌ ഭാ​ര​വാ​ഹി​ക​ളാ​യ അ​ൻ​വ​ർ ഷാ ​പൊ​ന്നാ​നി, ക​ബീ​ർ കാ​ട​ൻ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

മ​മ്മൂ​ട്ടി ഫാ​ൻ​സ്‌ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ നൗ​ഷാ​ദ് കോ​ട്ട​ക്ക​ൽ ച​ട​ങ്ങി​ന് ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. മ​ൽ​ബ​റീ​സ് ഫ​ലൂ​ഡ, വൈ​റ്റ് പേ​ൾ റെ​സ്​​റ്റോ​റ​ൻ​റ്, വി​സ്മ​യ റെ​സ്​​റ്റോ​റ​ൻ​റ്, മി​ഡ് ടൗ​ൺ സ്ട്രീ​റ്റ് എ​ന്നി​വ​രും മെ​ഗാ ഫാ​ൻ​സ് ഷോ​യു​ടെ പ​ങ്കാ​ളി​ക​ളാ​യി സ​ഹ​ക​രി​ച്ചു.

Tags:    
News Summary - 'Patriot' mega fan show in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.