സി.​ബി.​എ​സ്.​ഇ 10-ാം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ റി​ദ മ​റി​യം,

ഗാ​യ​ത്രി ദീ​പ​ക്, മാ​സി​ൻ മു​ഹ​മ്മ​ദ് എ​ന്നി​വ​രെ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജൂ​ബൈ​ൽ ഘ​ട​കം

പ്ര​വ​ർ​ത്ത​ക​ർ ആ​ദ​രി​ച്ച​പ്പോ​ൾ

സി.​ബി.​എ​സ്.​ഇ 10ാം ക്ലാ​സ് ഉ​ന്ന​ത വി​ജ​യി​ക​ളെ ജുബൈ​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ആ​ദ​രി​ച്ചു

ജൂ​ബൈ​ൽ: സി.​ബി.​എ​സ്.​ഇ 10-ാം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം ക​ര​സ്ഥ​മാ​ക്കി ജൂ​ബൈ​ൽ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ളി​ന് അ​ഭി​മാ​ന​മാ​യി മാ​റി​യ മ​ല​യാ​ളി വി​ദ്യാ​ർ​ത്ഥി​ക​ളെ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജൂ​ബൈ​ൽ ഘ​ട​കം പ്ര​വ​ർ​ത്ത​ക​ർ നേ​രി​ട്ടെ​ത്തി ആ​ദ​രി​ച്ചു.

പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ റി​ദ മ​റി​യം, ഗാ​യ​ത്രി ദീ​പ​ക്, മാ​സി​ൻ മു​ഹ​മ്മ​ദ് എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ചാ​ണ് സം​ഘ​ട​ന​യു​ടെ ഭാ​ര​വാ​ഹി​ക​ൾ സ്നേ​ഹാ​ദ​ര​ങ്ങ​ൾ കൈ​മാ​റി​യ​ത്. 99 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ഒ​ന്നാം സ്ഥാ​നം നേ​ടി​യ റി​ദ മ​റി​യം, ജൂ​ബൈ​ൽ ഇ​ൻ​ഡ​സ്ട്രി​യ​ൽ കോ​ള​ജ് സി​വി​ൽ എ​ൻ​ജി​നീ​യ​റി​ങ് ഫാ​ക്ക​ൽ​റ്റി ജു​നൈ​ദി​െൻറ​യും ന​ർ​ഗീ​സി​െൻറ​യും മ​ക​ളാ​ണ്. ഐ.​ടി ഉ​ദ്യോ​ഗ​സ്ഥ​ൻ ദീ​പ​ക്കി​െൻറ​യും ജൂ​ബൈ​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ അ​ധ്യാ​പി​ക ധ​ന്യ​യു​ടെ​യും മ​ക​ളാ​യ ഗാ​യ​ത്രി ദീ​പ​ക് 98.6 ശ​ത​മാ​നം മാ​ർ​ക്ക് സ്വ​ന്ത​മാ​ക്കി.

കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​ൻ അ​ബ്​​ദു​ൽ റ​ഊ​ഫി​െൻറ​യും മ​റി​യം ബി ​കൊ​ഴു​ക്ക​ലി​െൻറ​യും മ​ക​നാ​യ മാ​സി​ൻ മു​ഹ​മ്മ​ദ് 98.4 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി​യാ​ണ് മി​ക​ച്ച വി​ജ​യി​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ച​ത്.

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജൂ​ബൈ​ൽ പ്ര​സി​ഡ​ൻ​റ്​ ശി​ഹാ​ബ് മ​ങ്ങാ​ട​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​യാ​സ് നാ​ര​ക​ത്ത്, ട്ര​ഷ​റ​ർ ജ​ബീ​ർ ചേ​ല​ക്കു​ളം, വ​നി​താ ഘ​ട​കം പ്ര​സി​ഡ​ൻ​റ്​ ഫാ​സി​ല റി​യാ​സ്, സെ​ക്ര​ട്ട​റി ഷ​ബി​ന ജ​ബീ​ർ, റീ​ജ​ന​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ റി​യാ​സ് മ​ണ​ക്കാ​ട്, അ​ബ്​​ദു​ൽ​ക​രീം ആ​ലു​വ, ഷി​ബി​ന മ​ക്കാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ച​ത്. 

Tags:    
News Summary - Jubail Pravasi Welfare felicitated the top achievers of CBSE Class 10th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.