വ​ർ​ഗീ​യ രാ​ഷ്​​ട്രീ​യ​ത്തി​നേ​റ്റ ക​ന​ത്ത പ്ര​ഹ​രം -ജു​ബൈ​ൽ കെ.​എം.​സി.​സി

ജു​ബൈ​ൽ: രാ​ഷ്​​ട്രീ​യ നേ​ട്ട​ങ്ങ​ൾ​ക്കാ​യി കേ​ര​ള സ​മൂ​ഹ​ത്തെ വ​ർ​ഗീ​യ​മാ​യി വി​ഭ​ജി​ക്കാ​ൻ ഇ​ട​തു​പ​ക്ഷം ന​ട​ത്തി​യ ആ​സൂ​ത്രി​ത ശ്ര​മ​ങ്ങ​ൾ​ക്കേ​റ്റ ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫ് നേ​ടി​യ വി​ജ​യ​മെ​ന്ന് ജു​ബൈ​ൽ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു. 10 വ​ർ​ഷ​ത്തെ എ​ൽ.​ഡി.​എ​ഫ് ദു​ർ​ഭ​ര​ണ​ത്തി​ന് അ​റു​തി വ​രു​ത്തി​ക്കൊ​ണ്ട് ജ​ന​ങ്ങ​ൾ ന​ൽ​കി​യ ഈ ​ജ​ന​വി​ധി കേ​ര​ള​ത്തി​ന്റെ മ​ത​നി​ര​പേ​ക്ഷ മ​ന​സി​െൻറ ക​രു​ത്താ​ണ് തെ​ളി​യി​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​െൻറ പാ​ര​മ്പ​ര്യ​മാ​യ സൗ​ഹൃ​ദ​വും സ​മാ​ധാ​ന​വും ത​ക​ർ​ത്ത് ജ​ന​ങ്ങ​ളെ ചേ​രി​തി​രി​ക്കാ​നാ​ണ് ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ൽ ഭ​ര​ണ​കൂ​ടം ശ്ര​മി​ച്ച​ത്. എ​ന്നാ​ൽ, വി​ദ്വേ​ഷ രാ​ഷ്​​ട്രീ​യ​ത്തേ​ക്കാ​ൾ വ​ലു​ത് വി​ക​സ​ന​വും ഐ​ക്യ​വു​മാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ടു​ത്തി​യ വോ​ട്ട​ർ​മാ​ർ യു.​ഡി.​എ​ഫി​നെ നെ​ഞ്ചേ​റ്റു​ക​യാ​യി​രു​ന്നു.

ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി ഒ​റ്റ​ക്കെ​ട്ടാ​യി ന​ട​ത്തി​യ പോ​രാ​ട്ടം വ​ൻ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ചു. കേ​ര​ള​ത്തി​െൻറ വി​ക​സ​ന​വും സ​മാ​ധാ​ന​വും പു​നഃ​സ്ഥാ​പി​ക്കാ​ൻ നി​യു​ക്ത യു.​ഡി.​എ​ഫ് സ​ർ​ക്കാ​രി​ന് സാ​ധി​ക്കു​മെ​ന്നും പ്ര​വാ​സി​ക​ളു​ടെ ക്ഷേ​മ​ത്തി​നാ​യി കൂ​ടു​ത​ൽ പ​ദ്ധ​തി​ക​ൾ പു​തി​യ സ​ർ​ക്കാ​രി​ൽ നി​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും ജു​ബൈ​ൽ കെ.​എം.​സി.​സി നേ​താ​ക്ക​ൾ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. 

Tags:    
News Summary - A heavy blow to class politics - Jubail KMCC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.