ദമ്മാം: വർഗീയ കാർഡിറക്കി മൂന്നാം വട്ടം അധികാരത്തിൽ വരാനുള്ള ഇടതുപക്ഷത്തിെൻറ ശ്രമത്തെ വോട്ട് കൊണ്ട് പരാജയപ്പെടുത്തിയ കേരള ജനതക്ക് പ്രവാസി വെൽഫെയർ ദമ്മാം റീജനൽ കമ്മിറ്റി അഭിവാദ്യങ്ങൾ അർപ്പിച്ചു. ദമ്മാമിൽ ചേർന്ന തെരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ യു.ഡി.എഫ് നേടിയ ഉജ്വല വിജയത്തിൽ കമ്മിറ്റി സന്തോഷം രേഖപ്പെടുത്തി. വെൽഫെയർ പാർട്ടി മുന്നോട്ട് വെച്ച സഹോദര്യ രാഷ്ട്രീയം ജനം ഏറ്റെടുത്തു എന്നതിെൻറ തെളിവാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലമെന്ന് യോഗം വിലയിരുത്തി.
കഴിഞ്ഞ പത്ത് വർഷം ഭരണത്തിെൻറ തണലിൽ കേരളത്തിലെ വിവിധ സമൂഹങ്ങൾക്കിടയിൽ ഉണ്ടാക്കിയെടുത്ത ചേരിതിരിവ് തിരിച്ചുപിടിക്കേണ്ടതുണ്ടെന്നും, ജനങ്ങൾ നൽകിയ വൻ പിന്തുണക്ക് പകരമായി മികച്ചൊരു ഭരണം കാഴ്ചവെക്കാൻ യു.ഡി.എഫിന് കഴിയണമെന്നും യോഗം അഭിപ്രായപ്പെട്ടു. പ്രസിഡന്റ് ജംഷാദ് കണ്ണൂർ അധ്യക്ഷത വഹിച്ചു. ഷബീർ ചാത്തമംഗലം, സാബിഖ് കോഴിക്കോട്, ബിനാൻ ബഷീർ, ഉബൈദ്, സലീം കണ്ണൂർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.