യു.​ഡി.​എ​ഫി​െൻറ വി​ജ​യം അ​ഴി​മ​തി​ക്കും വ​ർ​ഗീ​യ​തക്കു​ം പ്ര​ഹ​ര​മെ​ന്ന് ജു​ബൈ​ൽ ഒ.​ഐ.​സി.​സി

ജു​ബൈ​ൽ: യു.​ഡി.​എ​ഫ് വി​ജ​യം ഒ​രു രാ​ഷ്​​ട്രീ​യ മു​ന്നേ​റ്റം മാ​ത്ര​മ​ല്ല, ജ​ന​ങ്ങ​ളു​ടെ മാ​റ്റ​ത്തി​നാ​യു​ള്ള ശ​ക്ത​മാ​യ പ്ര​ഖ്യാ​പ​ന​മാ​ണെ​ന്ന് ജു​ബൈ​ൽ ഒ.​ഐ.​സി.​സി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

102 സീ​റ്റു​ക​ൾ എ​ന്ന സ്വ​പ്ന​തു​ല്യ​മാ​യ വി​ജ​യ​ത്തി​ലേ​ക്ക് യു.​ഡി.​എ​ഫി​നെ ന​യി​ച്ച കേ​ര​ള​ത്തി​ലെ മ​തേ​ത​ര ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ൾ​ക്ക് ഒ.​ഐ.​സി.​സി ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ 10 വ​ർ​ഷ​ക്കാ​ല​മാ​യി ന​ട​ന്ന അ​ഴി​മ​തി​യും അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗ​വു​മാ​ണ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ​രാ​ജ​യ​ത്തി​ലേ​ക്ക് എ​ൽ.​ഡി.​എ​ഫി​നെ ന​യി​ച്ച​ത്. സ്വ​ർ​ണ​ക്ക​ള്ള​ക്ക​ട​ത്ത് ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ഴി​മ​തി​ക​ൾ​ക്ക് പു​റ​മെ, കേ​ര​ള​ത്തി​െൻറ മ​തേ​ത​ര സാ​മൂ​ഹി​ക ഘ​ട​ന ത​ക​ർ​ക്കു​ന്ന സ​മീ​പ​ന​മാ​ണ് ക​ഴി​ഞ്ഞ ഇ​ട​ത് സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച​ത്.

യു.​ഡി.​എ​ഫ് മു​ന്നോ​ട്ടു​വെ​ച്ച വി​വി​ധ വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്ക് ല​ഭി​ച്ച അം​ഗീ​കാ​ര​മാ​ണി​തെ​ന്ന് ഒ.​ഐ.​സി.​സി വി​ല​യി​രു​ത്തി. നി​യ​മ​സ​ഭ​യി​ൽ ല​ഭി​ച്ച ഈ ​വ​ലി​യ ജ​ന​പി​ന്തു​ണ യു.​ഡി.​എ​ഫി​ന് വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. സു​സ്ഥി​ര​മാ​യ വി​ക​സ​ന​ത്തി​ലും മ​തേ​ത​ര നി​ല​പാ​ടു​ക​ളി​ലും ഊ​ന്നി​യു​ള്ള ഭ​ര​ണ​മാ​യി​രി​ക്കും യു.​ഡി.​എ​ഫ് കാ​ഴ്ച​വെ​ക്കു​ക​യെ​ന്നും ഒ.​ഐ.​സി.​സി കൂ​ട്ടി​ച്ചേ​ർ​ത്തു.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച എ​ല്ലാ ജ​ന​പ്ര​തി​നി​ധി​ക​ളെ​യും അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും ഈ ​മ​ഹാ​വി​ജ​യ​ത്തി​ൽ ഒ​പ്പം നി​ന്ന എ​ല്ലാ​വ​ർ​ക്കും ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും ജു​ബൈ​ൽ ഒ.​ഐ.​സി.​സി അ​റി​യി​ച്ചു.

Tags:    
News Summary - Jubail OICC says UDF's victory is a test of corruption and classism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.