കെ.​എം.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി ഫ്യൂ​ച്ച​ർ ടെ​ക്നോ​ള​ജി കോ​ഴ്സു​ക​ൾ ആ​രം​ഭി​ച്ചു

റി​യാ​ദ്‌: കെ.​എം.​സി.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മ​റ്റി​യു​ടെ ക​ൾ​ച്ച​റ​ൽ വിം​ഗ് പ്ര​വാ​സി​ക​ളു​ടെ കു​ട്ടി​ക​ൾ​ക്കാ​യി ഫ്യൂ​ച്ച​ർ ടെ​ക്നോ​ള​ജി അ​വ​ധി​ക്കാ​ല കോ​ഴ്സു​ക​ൾ ആ​രം​ഭി​ച്ചു. എ.​ഐ, റോ​ബൊ​ട്ടി​ക്സ്‌, ചാ​റ്റ്‌ ജി.​പി.​റ്റി, ഡി​ജി​റ്റ​ൽ ട്രാ​ൻ​സ്ഫോ​ർ​മേ​ഷ​ൻ, ഡേ​റ്റ സ​യ​ൻ​സ് ഉ​ൾ​പ്പ​ടെ​യു​ള്ള നൂ​ത​ന ടെ​ക്നോ​ളോ​ജി​ക​ൾ വ്യാ​പ​ക​മാ​കു​ന്ന ഇ​ക്കാ​ല​ത്ത് കൃ​ത്യ​മാ​യ അ​വ​ബോ​ധം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ തെ​റ്റാ​യ രീ​തി​യി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള ഡി​ജി​റ്റ​ൽ, ഓ​ൺ​ലൈ​ൻ ഇ​ട​പെ​ട​ലു​ക​ളെ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യോ​ടെ നി​ർ​മ്മാ​ണാ​ത്മ​ക​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ പു​തു​ത​ല​മു​റ​യെ സ​ജ്ജ​രാ​ക്കു​ക എ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ പ്രാ​ഥ​മി​ക ല​ക്ഷ്യം. ഫോ​ർ​ച്ച്യൂ​ൺ റി​സോ​ഴ്സ്‌ മാ​നേ​ജ്മെ​ന്റും കെ.​എ​സ്‌.​എ, യു.​എ​സ്.​എ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​പ്ലൈ​ഡ് നോ​ള​ജ് സ​യ​ൻ​സി​ന്റ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്‌ കോ​ഴ്സു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്‌. പ്രോ​ഗ്രാ​മി​ന്‍റെ പ്ര​ഥ​മ ബാ​ച്ച് 2024 മെ​യ്‌ ഒ​ന്നി​ന് ആ​രം​ഭി​ച്ചു.

തു​ട​ർ​ന്നു​ള്ള ബാ​ച്ച് മേ​യ്‌ ആ​റി​ന് തു​ട​ങ്ങു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ഓ​ൺ​ലൈ​നി​ലാ​ണ് ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്‌. കോ​ഴ്സു​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​വ​ർ​ക്ക്‌ അ​പ്ലൈ​ഡ് നോ​ള​ജ്‌ സ​യ​ൻ​സ്‌ യു.​എ​സ്‌.​എ യു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കു​ന്ന​താ​യി​രി​ക്കും. ലോ​ക​ത്തെ പ്ര​ഗ​ൽ​ഭ​രാ​യ ഫ്യൂ​ച്ച​ർ ടെ​ക്ക്നോ​ള​ജി എ​ക്സ്പേ​ർ​ട്ടു​ക​ൾ കു​ട്ടി​ക​ളു​മാ​യി ഓ​ൺ​ലൈ​നി​ൽ സം​വ​ദി​ക്കാ​നു​ള്ള അ​വ​സ​ര​വും ഒ​രു​ക്കു​ന്നു​ണ്ട് . കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും പ​ങ്കെ​ടു​ത്ത ഉ​ദ്‌​ഘാ​ട​ന സെ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഷ്റ​ഫ്‌ വേ​ങ്ങാ​ട്‌ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ൾ​ച്ച​റ​ൽ വിം​ സ​മി​തി ചെ​യ​ർ​മാ​ൻ മാ​ലി​ക്ക്‌ മ​ഖ്ബൂ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫോം ​അ​ക്കാ​ഡ​മി ഡ​യ​റ​ക്ട​ർ മൊ​യ്‌​ദീ​ൻ കു​ട്ടി കൂ​റ്റ​നാ​ട് ഫ്യൂ​ച്ച​ർ ടെ​ക്ക്നോ​ള​ജി സാ​ധ്യ​ത​ക​ളെ കു​റി​ച്ച്‌ വി​വ​രി​ച്ചു. അ​പ്ലൈ​ഡ് നോ​ള​ജ് സ​യ​ൻ​സ്‌ മി​ഡി​ൽ ഈ​സ്റ്റ്‌ ഡ​യ​റ​ക്ട​ർ മ​ൻ​സൂ​ർ അ​ലി ഖാ​ൻ, വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ച്ചു. പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ ഷ​ബീ​ബും മ​റ്റു ഫാ​ക്ക​ൽ​റ്റി​ക​ളും പ്രോ​ഗ്രാ​മി​ൽ സം​ബ​ന്ധി​ച്ചു. സ​മി​തി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷാ​ഹി​ദ്‌ മാ​സ്റ്റ​ർ സ്വാ​ഗ​ത​വും ക​ൺ​വീ​ന​ർ ഉ​സ്മാ​ൻ കി​ളി​യ​മ​ണ്ണി​ൽ ന​ന്ദി​യും പ​റ​ഞ്ഞു. കോ​ഴ്‌​സു​ക​ളെ കു​റി​ച്ച് കൂ​ടു​ത​ൽ അ​റി​യാ​നും ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ താ​ല്പ​ര്യ​മു​ള്ള​വ​രും സം​ഘാ​ട​ക​രെ ബ​ന്ധ​പ്പെ​ട​മെ​ന്ന് കെ.​എം.​സി.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി ക​ൾ​ച്ച​റ​ൽ വിം​ഗ്‌ അ​റി​യി​ച്ചു.

Tags:    
News Summary - KMCC National Committee Launches Future Technology Courses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.