പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന അബ്ദുൽ നാസർ
കോഡൂരിന് കെ.എം.സി.സി റുവൈസ് ഏരിയ കമ്മിറ്റി
യാത്രയയപ്പ് നൽകിയപ്പോൾ
Posted On
date_range Updated On
date_range നാസർ കോഡൂരിന് കെ.എം.സി.സി യാത്രയയപ്പ് നൽകി
ജിദ്ദ: 23 വർഷത്തെ പ്രവാസത്തിന് അന്ത്യം കുറിച്ച് നാട്ടിലേക്ക് മടങ്ങുന്ന കെ.എം.സി.സി റുവൈസ് ഏരിയ നേതാവ് അബ്ദുൽ നാസർ കോഡൂരിന് കമ്മിറ്റി യാത്രയയപ്പ് നൽകി. റുവൈസ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ചെയർമാൻ മജീദ് ഷൊർണൂർ ഉദ്ഘാടനം ചെയ്തു. ട്രഷറർ മുസ്തഫ ആനക്കയം അധ്യക്ഷത വഹിച്ചു. ഉമർ മലപ്പുറം ആമുഖ പ്രഭാഷണം നടത്തി. എ.പി. അൻവർ വണ്ടൂർ, ജെ.ഇ. അശ്റഫ്, എൻ.പി. മുഹമ്മദലി, മുജീബ് വയനാട്, കബീർ നീറാട്, കുഞ്ഞിമുഹമ്മദ് മൂർക്കനാട്, ഇബ്രാഹീം പല്ലാരിമംഗലം, അഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി റഫീഖ് പന്താരങ്ങാടി സ്വാഗതവും ഫിറോസ് പടപ്പറമ്പ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.