കെ.എം.സി.സി സൗദി പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട കുഞ്ഞുമോൻ കാക്കിയക്കുള്ള അൽഖുർമ കമ്മിറ്റി ഉപഹാരം നൗഷാദ് മണ്ണിശ്ശേരി കൈമാറുന്നു
ത്വാഇഫ്: പുതുതായി തെരഞ്ഞെടുക്കപ്പെട്ട കെ.എം.സി.സി നാഷനൽ കമ്മിറ്റി ഭാരവാഹികൾക്ക് കെ.എം.സി.സി അൽഖുർമ കമ്മിറ്റി അനുമോദന യോഗം സംഘടിപ്പിച്ചു. നാഷനൽ കമ്മിറ്റി പ്രസിഡൻറ് കുഞ്ഞുമോൻ കാക്കിയ ഉദ്ഘാടനം ചെയ്തു.
പ്രസിഡൻറ് അബ്ദുറഹ്മാൻ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. ‘മുസ്ലിംലീഗ് നിലപാടുകളുടെ നീതിശാസ്ത്രം’ വിഷയത്തിൽ മുസ്ലിം ലീഗ് മലപ്പുറം ജില്ല സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി മുഖ്യപ്രഭാഷണം നടത്തി.
ഇന്ത്യ പോലുള്ള ബഹുസ്വരരാജ്യത്ത് ജീവിക്കുന്ന മുസ്ലിംകളുടെ ഏറ്റവും നല്ല മാതൃകയാണ് പാണക്കാട് കുടുംബമെന്ന് അദ്ദേഹം പറഞ്ഞു. കെ.എം.സി.സി സൗദി പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട കുഞ്ഞുമോൻ കാക്കിയ, വൈസ് പ്രസിഡൻറ് നാലകത്ത് മുഹമ്മദ് സ്വാലിഹ് എന്നിവർക്ക് അൽഖുർമ കമ്മിറ്റി ഉപഹാരം നൗഷാദ് മണ്ണിശ്ശേരി കൈമാറി. സാമൂഹിക സുരക്ഷ പദ്ധതി ഏരിയ കോഓഡിനേറ്റർക്കുള്ള നാഷനൽ കമ്മിറ്റിയുടെ അംഗീകാരപത്രം കുഞ്ഞുമോൻ കാക്കിയയിൽനിന്ന് ഫൈസൽ മാലിക് കൈപ്പറ്റി. വേങ്ങര മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡൻറ് റവാസ് ആട്ടീരി ഇ. സാദിഖലിയെ അനുസ്മരിച്ചു.
നൗഷാദ് മണ്ണിശ്ശേരിക്കുള്ള ഉപഹാരം കുഞ്ഞുമോൻ കാക്കിയ നൽകി. നാലകത്ത് മുഹമ്മദ് സാലിഹ്, പുള്ളാട്ട് ശംസു, മുജീബ് കോട്ടക്കൽ, അശ്റഫ് താനാളൂർ തുടങ്ങിയവർ സംസാരിച്ചു. ഫൈസൽ മാലിക് എ.ആർ നഗർ സ്വാഗതവും യൂസഫ് അച്ചനമ്പലം നന്ദിയും പറഞ്ഞു. ശുകൂർ ചങ്ങരംകുളം ഖിറാഅത്ത് നടത്തി. സാദിഖ് ഹറമൈൻ, റാഷിദ് പൂങ്ങോട്, ശിഹാബ് നാലുപുരക്കൽ, ശിഹാബ് സാമിൽ, വി. ഹംസ, പി.വി. സലീം തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.