ജിദ്ദയിലെ മുസ് ലിയാരങ്ങാടി ഏരിയ കൂട്ടായ്മ നൂറുൽഹുദാ ട്രസ്റ്റ് 31ാമത് ഇഫ്താർ സംഗമത്തിൽ സംബന്ധിച്ചവർ
ജിദ്ദ: ജിദ്ദയിലെ മുസ് ലിയാരങ്ങാടി ഏരിയ കൂട്ടായ്മ നൂറുൽഹുദാ ട്രസ്റ്റ് 31ാമത് ഇഫ്താർ സംഗമവും ജനറൽ ബോഡി മീറ്റിങ്ങും സംഘടിപ്പിച്ചു. മുജീബ് റഹ്മാനി യോഗം ഉദ്ഘാടനം ചെയ്തു. മജീദ് പെരിഞ്ജീരി അധ്യക്ഷതവഹിച്ചു. മുഹമ്മദ് അലി കാളങ്ങാടന്റെ നേതൃത്വത്തിൽ നടന്ന ക്വിസ് മത്സരത്തിൽ വിജയികളായ സജ്ന, മജീദ് പുള്ളിയിൽ, അബ്ബാസ്, ഫൗമിദ എന്നിവർക്കും കൂപ്പൺ വിജയികളായ കെൻസ ജംഷീർ, ഹമീദ് പറമ്പാടൻ, ഫർഹാൻ, അഷ്റഫ് തരുവറ, നിഷാദ് നെയ്യൻ, കെ. ഷബീർ, ജിനു, പി.ആബിദ് എന്നിവർക്കും ബാബു പുളിക്കൽ, അഷ്റഫ് നാനാക്കൽ, യൂസുഫ് കോട്ട, മുഹമ്മദ് കുട്ടി, കെ.ബഷീർ, നാണി മഞ്ഞപ്പുല്ലൻ എന്നിവർ സമ്മാനങ്ങൾ കൈമാറി.
സക്കീർ പുളിക്കൽ സ്വാഗതവും ലത്തീഫ് പുളിയഞ്ചാലി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.