കെ.​എം.​സി.​സി റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഗ്രാ​ൻ​ഡ് ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ പ്ര​ഫ. ളി​യാ​ഉ​ദ്ദീ​ൻ ഫൈ​സി റ​മ​ദാ​ൻ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു

റി​യാ​ദ് കെ.​എം.​സി.​സി ഗ്രാ​ൻ​ഡ് ഇ​ഫ്താ​ർ സം​ഗ​മം ച​രി​ത്ര​മാ​യി

റി​യാ​ദ്: റി​യാ​ദ് കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഗ്രാ​ൻ​ഡ് ഇ​ഫ്താ​ർ മീ​റ്റ് ജ​ന​പ​ങ്കാ​ളി​ത്തം​കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. മ​ല​സ് ലു​ലു മാ​ളി​ൽ ന​ട​ന്ന സം​ഗ​മ​ത്തി​ൽ ഏ​ഴാ​യി​ര​ത്തോ​ളം അ​തി​ഥി​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. നാ​ഷ​ന​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്റ്​ വി.​കെ. മു​ഹ​മ്മ​ദ് ഇ​ഫ്താ​ർ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ്​ സി.​പി. മു​സ്ത​ഫ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

പ്ര​ഫ. ളി​യാ​ഉ​ദ്ദീ​ൻ ഫൈ​സി റ​മ​ദാ​ൻ പ്ര​ഭാ​ഷ​ണം ന​ട​ത്തി. റ​സാ​ഖ് സ്വ​ലാ​ഹി, അ​ഷ്‌​റ​ഫ്‌ ത​ങ്ങ​ൾ ചെ​ട്ടി​പ്പ​ടി,​ ഉ​സ്മാ​ൻ അ​ലി പാ​ല​ത്തി​ങ്ങ​ൽ, കെ.​കെ. കോ​യാ​മു ഹാ​ജി, മു​ജീ​ബ് ഉ​പ്പ​ട, മു​ഹ​മ്മ​ദ്‌ വേ​ങ്ങ​ര, യു.​പി. മു​സ്ത​ഫ എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ബ്​​ദു​ള്ള ഫൈ​സി, തെ​ന്ന​ല മൊ​യ്തീ​ൻ കു​ട്ടി, മൊ​യ്തീ​ൻ കു​ട്ടി പൊ​ന്മ​ള, ഗ​ഫൂ​ർ ആ​ന​മ​ങ്ങാ​ട്, ര​ജീ​ഷ് പി​ണ​റാ​യി, അ​ക്ബ​ർ, ഷ​ഫീ​ഖ് പാ​നൂ​ർ, ശി​ഹാ​ബ്, ഇ​ബ്രാ​ഹിം സു​ബ്ഹാ​ൻ, നാ​സ​ർ കാ​ര​ക്കു​ന്ന്, മു​ഷ്ത്താ​ഖ് അ​ൽ റ​യാ​ൻ, റ​ഹ്മ​ത്ത് ഇ​ലാ​ഹി, ജ​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ, വി.​എം. അ​ഷ്‌​റ​ഫ്‌, അ​സീ​സ് മാ​സ്റ്റ​ർ എ​ന്നി​വ​രും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ഇ​ന്ത്യ​ൻ എം​ബ​സി സ്കൂ​ൾ അ​ധ്യാ​പ​ക​നും ക​ലാ​കാ​ര​നു​മാ​യ സ​ലീം ചാ​ലി​യ​ത്തി​ന് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം യു.​പി. മു​സ്ത​ഫ കൈ​മാ​റി.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വ​ള​ന്റി​യ​ർ വി​ഭാ​ഗ​മാ​യ 'സ്കോ​പ്പ്' അം​ഗ​ങ്ങ​ളും വി​വി​ധ ജി​ല്ലാ കെ.​എം.​സി.​സി ക​മ്മി​റ്റി​ക​ളും ചേ​ർ​ന്നാ​ണ് ഇ​ഫ്താ​റി​ന് എ​ത്തി​യ​വ​ർ​ക്കു​ള്ള വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യ​ത്. കെ.​എം.​സി.​സി വ​നി​ത വി​ങ് ഭാ​ര​വാ​ഹി​ക​ളാ​യ റ​ഹ്മ​ത്ത് അ​ഷ്‌​റ​ഫ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​സീ​ല മൂ​സ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​യി​ര​ത്തി​ല​ധി​കം വ​രു​ന്ന സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും പ്ര​ത്യേ​ക വി​രു​ന്നും പ​തി​നാ​യി​ര​ത്തി​ല​ധി​കം പ​ല​ഹാ​ര​ങ്ങ​ളും ത​യാ​റാ​ക്കി​യി​രു​ന്നു.

ഭാ​ര​വാ​ഹി​ക​ളാ​യ സ​ത്താ​ർ താ​മ​ര​ത്ത്, അ​ബ്​​ദു​റ​ഹ്മാ​ൻ ഫ​റൂ​ഖ്, അ​സീ​സ് വെ​ങ്കി​ട്ട, അ​ഡ്വ. അ​നീ​ർ ബാ​ബു, മ​ജീ​ദ് പ​യ്യ​ന്നൂ​ർ, ഷ​മീ​ർ പ​റ​മ്പ​ത്ത്, ജ​ലീ​ൽ തി​രൂ​ർ, സി​റാ​ജ് മേ​ട​പ്പി​ൽ, റ​ഫീ​ഖ് മ​ഞ്ചേ​രി, ഷാ​ഫി തു​വ്വൂ​ർ, പി.​സി. അ​ലി വ​യ​നാ​ട്, ഷം​സു പെ​രു​മ്പ​ട്ട, പി.​സി. മ​ജീ​ദ്, അ​ഷ്‌​റ​ഫ്‌ ക​ൽ​പ​ക​ഞ്ചേ​രി എ​ന്നി​വ​രും വി​വി​ധ ജി​ല്ലാ, ഏ​രി​യ, നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളും സം​ഗ​മ​ത്തി​​ന്റെ വി​ജ​യ​ത്തി​നാ​യി നേ​തൃ​ത്വം ന​ൽ​കി. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശു​ഐ​ബ് പ​ന​ങ്ങാ​ങ്ങ​ര സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​ഷ്‌​റ​ഫ്‌ വെ​ള്ളേ​പ്പാ​ടം ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Riyadh KMCC Grand Iftar Gathering makes history

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.