കെ.​എം.​സി.​സി യാം​ബു സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ജ​ന​കീ​യ ഇ​ഫ്താ​ർ സം​ഗ​മം

കെ.​എം.​സി.​സി യാം​ബു ഇ​ഫ്താ​ർ സം​ഗ​മം

യാം​ബു: കെ.​എം.​സി.​സി യാം​ബു സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ജ​ന​കീ​യ ഇ​ഫ്താ​ർ സം​ഗ​മം ശ്ര​ദ്ധേ​യ​മാ​യി.

യാം​ബു റ​ദ് വ ​ഫ്ല​ഡ് ലി​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ ഒ​രു​ക്കി​യ ഇ​ഫ്താ​റി​ൽ പ്ര​ദേ​ശ​ത്തെ വി​വി​ധ രാ​ഷ്ട്രീ​യ, പ്രാ​ദേ​ശി​ക സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ൾ, സ്വ​ദേ​ശി, പ്ര​വാ​സി പ്ര​മു​ഖ​ർ, ബി​സി​ന​സ് മേ​ഖ​ല​യി​ലെ പ്ര​മു​ഖ​ർ, വി​വി​ധ മേ​ഖ​ല​ക​ളി​ൽ ജോ​ലി​ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ, കു​ടും​ബ​ങ്ങ​ൾ തു​ട​ങ്ങി 2500ഓ​ളം പേ​ർ പ​ങ്കെ​ടു​ത്തു.

കെ.​എം.​സി.​സി യാം​ബു പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​ങ്ങ​ൾ, വ​ള​ന്റി​യ​ർ വി​ങ്‌, യൂ​ത്ത് വി​ങ്, ഏ​രി​യ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​രാ​ണ് പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

കെ.​എം.​സി.​സി യാം​ബു സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് നാ​സ​ർ ന​ടു​വി​ൽ, അ​ബ്​​ദു​ൽ ക​രീം പു​ഴ​ക്കാ​ട്ടി​രി, ശ​റ​ഫു​ദ്ദീ​ൻ ഒ​ഴു​കൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. കെ.​പി.​എ ക​രീം താ​മ​ര​ശ്ശേ​രി, അ​യ്യൂ​ബ് എ​ട​രി​ക്കോ​ട്, നി​യാ​സ് പു​ത്തൂ​ർ, അ​ർ​ഷ​ദ് പു​ളി​ക്ക​ൽ, സി​റാ​ജ് മു​സ്‍ലി​യാ​ര​ക​ത്ത്, അ​ലി​യാ​ർ മ​ണ്ണൂ​ർ, അ​ബ്​​ദു​ൽ അ​സീ​സ് ക​ടു​പ്പ​യി​ൽ, അ​ബ്​​ദു​റ​സാ​ഖ് ന​മ്പ്രം, അ​ഷ്റ​ഫ് ക​ല്ലി​ൽ, അ​ബ്​​ദു​റ​ഹീം ക​രു​വ​ന്തു​രു​ത്തി, മാ​മു​ക്കോ​യ ഒ​റ്റ​പ്പാ​ലം, യാ​സി​ർ കൊ​ന്നോ​ല, ഷ​മീ​ർ ബാ​ബു തു​ട​ങ്ങി​യ​വ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ചു.

Tags:    
News Summary - K.M.C.C Yambu Iftar Gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.