കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി മെഗാ ഇഫ്താർ
ജിദ്ദ: പരിശുദ്ധ റമദാനിന്റെ ആത്മീയ മഹത്വം ഉയർത്തിപ്പിടിച്ച് കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച മെഗാ ഇഫ്താർ സാമൂഹിക ഐക്യത്തിന്റെയും സഹോദര്യത്തിന്റെയും വിളംബരമായി മാറി.
പ്രതികൂല സാഹചര്യങ്ങൾ നിലനിന്നിട്ടും മികച്ച സംഘാടക മികവോടെ നടന്ന ഇഫ്താർ പരിപാടിയിൽ കെ.എം.സി.സി പ്രവർത്തകരും ജിദ്ദയിലെ മത, സാമൂഹിക, സാംസ്കാരിക, മാധ്യമ രംഗങ്ങളിലെ പ്രമുഖരും, വിവിധ മേഖലകളിൽനിന്നെത്തിയ അതിഥികളും ഉൾപ്പെടെ 1500ലധികം പേർ സംഗമത്തിൽ പങ്കെടുത്തു.
ഫൈസലിയയിലെ വിശാലമായി ക്രമീകരിച്ച ഗ്രൗണ്ടിൽ സുഫ്റ വിരിച്ച് ശുദ്ധജലം, ഈന്തപ്പഴം, പഴവർഗങ്ങൾ, ലബൻ, മറ്റ് വിവിധ ഇഫ്താർ വിഭവങ്ങൾ എന്നിവ ഒരുക്കിയിരുന്നു. ആരോഗ്യപരവും ശുചിത്വപരവുമായ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരുന്നു ഭക്ഷണ വിതരണ സംവിധാനം.
കെ.എം.സി.സി വേൾഡ് കമ്മിറ്റി പ്രസിഡന്റ് കെ.പി. മുഹമ്മദ് കുട്ടി സംഗമം ഉദ്ഘാടനംചെയ്തു. സി.കെ. അബ്ദുൽ റസാഖ് അധ്യക്ഷതവഹിച്ചു. എസ്.ഐ.സി സൗദി നാഷനൽ പ്രസിഡന്റ് ഉബൈദുല്ല തങ്ങൾ അൽ ഐദറൂസി റമദാൻ സന്ദേശം നൽകി. അഹ്മദ് പാളയാട്ട്, ബാസിൽ കാസർകോട്, ഇസ്മായിൽ മുണ്ടക്കുളം തുടങ്ങിയവർ ആശംസകൾ നേർന്നു.
വി.പി മുസ്തഫ സ്വാഗതവും അബ്ദുറഹ്മാൻ വെള്ളിമാടുകുന്ന് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.