സിജി റിയാദ് ചാപ്റ്റർ ഇഫ്താർ സംഗമത്തിൽ റഷീദലി
സംസാരിക്കുന്നു
റിയാദ്: സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) റിയാദ് ചാപ്റ്റർ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മലസിലെ ചെറീസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സിജി കുടുംബാംഗങ്ങൾക്ക് പുറമെ റിയാദിലെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുത്തു. അൽ യാസ്മിൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. സലീൽ ഹസൻ റമദാൻ സന്ദേശം നൽകി.
വ്രതാനുഷ്ഠാനത്തിന്റെ ആത്മീയതയും സാമൂഹിക പ്രതിബദ്ധതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി സിജി ആഗോളതലത്തിൽ നടപ്പാക്കിവരുന്ന വൈവിധ്യമാർന്ന പദ്ധതികളെക്കുറിച്ച് മുൻ ചെയർമാൻ റഷീദലി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളെ വിദ്യാഭ്യാസ-തൊഴിൽ മേഖലകളിൽ മുൻനിരയിലെത്തിക്കാൻ സിജി നടത്തിയ ഇടപെടലുകളും, ആഗോള ചാപ്റ്ററുകളുടെ സഹകരണത്തോടെ നടപ്പാക്കിയ വിപ്ലവകരമായ മാറ്റങ്ങളും അദ്ദേഹം റിപ്പോർട്ടിൽ വിശദീകരിച്ചു. ചീഫ് കോഓഡിനേറ്റർ പി.കെ. മുസ്തഫ മാനന്തേരി സ്വാഗതവും ചെയർമാൻ ബി.എച്ച്. മുനീബ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.